Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 2400 രൂപ കൂടിയേക്കും; വില്‍ക്കാനുള്ളവര്‍ അല്‍പ്പം കാത്തിരിക്കൂ... ഇന്നത്തെ വില അറിയാം

കൊച്ചി: സ്വര്‍ണവില വരും ദിവസങ്ങളില്‍ ഉയരുമെന്ന് സൂചന. വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാന്‍ പോകുന്നത്. ഉല്‍സവ സീസണ്‍ വരുന്നതിനാല്‍ പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്നവരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. അതേസമയം, വില കൂടാന്‍ സാധ്യതയുള്ളതിനാല്‍ തിടുക്കമുള്ളവര്‍ വേഗത്തില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയേക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

ശനിയാഴ്ചയാണ് പലസ്തീന്‍ ഇസ്രായേല്‍ യുദ്ധം തുടങ്ങിയത്. അന്ന് തന്നെ ആഭ്യന്തര വിപണിയില്‍ വലിയ തോതില്‍ വില വര്‍ധിച്ചിരുന്നു. കേരളത്തില്‍ അന്ന് രണ്ട് തവണ വിലയില്‍ മാറ്റമുണ്ടായി. ദേശീയ വിപണിയില്‍ പത്ത് ഗ്രാമിന് വില 874 രൂപ വര്‍ധിച്ച് 57415 രൂപയിലെത്തി. യുദ്ധം വേഗത്തില്‍ അവസാനിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വില കൂടാന്‍ തന്നെയാണ് സാധ്യത.

gold-price

അതേസമയം, കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ചൊവ്വാഴ്ചത്തെ പോലെ പവന് 42920 രൂപ തന്നെയാണ് ഇന്നും നല്‍കേണ്ടത്. ഗ്രാമിന് 5365 രൂപയും നല്‍കണം. അതേസമയം, യുദ്ധം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ വില കുതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. പ്രധാന ഡയമണ്ട് വിപണിയുള്ളത് ഇസ്രായേലിലാണ്.

ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപ വരെ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. പത്ത് ഗ്രാമിന് 3000 രൂപ വരെയും വര്‍ധിച്ചേക്കാം. ഈ സാഹചര്യത്തില്‍ പുതിയ സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന പ്രവണത വര്‍ധിക്കാനാണ് സാധ്യതയെന്ന് സെന്‍കോ ഗോള്‍ഡ് ആന്റ് ഡയമണ്ട് എംഡി സുവങ്കര്‍ സെന്‍ പറയുന്നു.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം എണ്ണവിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളറില്‍ നിന്ന് 87 ഡോളറിലെത്തിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വലിയ വര്‍ധനവ് പ്രകടമല്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വന്നേക്കും. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഇത് സ്വര്‍ണവില വര്‍ധിച്ചേക്കുമെന്ന സൂചനയാണ്. ഡോളറിനെതിരെ രൂപ 83.21 എന്ന നിരക്കിലാണ്.

സ്വര്‍ണം വില കൂടുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ വില്‍പ്പന വര്‍ധിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വില കൂടുന്നതിന് മുമ്പ് വാങ്ങാമെന്ന തോന്നലാണ് ഇതിന് കാരണം. അതേസമയം, അത്യാവശ്യമില്ലാത്തവര്‍ സ്വര്‍ണം വാങ്ങുന്നത് മാറ്റിവയ്ക്കും. വിലയുടെ നീക്കുപോക്ക് നോക്കിയ ശേഷം വാങ്ങാമെന്ന് ഇവര്‍ കരുതും. എന്നാല്‍ വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അല്‍പ്പം കാത്തിരുന്നാല്‍ കൂടുതല്‍ പണം നേടാം.

ശനിയാഴ്ചയാണ് ഹമാസ് ഇസ്രായേല്‍ യുദ്ധം തുടങ്ങിയത്. അമേരിക്ക ഇസ്രായേലിന് നല്‍കിയ ആയുധങ്ങള്‍ ഇസ്രായേലിന് എത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ ലബ്‌നാനില്‍ നിന്നും സിറിയയില്‍ നിന്നും ആക്രമണമുണ്ടാകുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നത് യുദ്ധം നീണ്ടേക്കുമെന്ന സൂചനയാണ്. സമാധാന ശ്രമങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളും സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+