തിരിച്ചുകയറി സ്വര്‍ണം.. വീണ്ടും റെക്കോഡിലേക്കോ? ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടത്...
ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപമായാണ് സ്വര്‍ണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്ന എന്നാണ്. 2025 ആരംഭിച്ചപ്പോള്‍ തൊട്ട് സ്വര്‍ണവില അനിയന്ത്രിതമായി കുതിച്ച് കൊണ്ടിരിക്കുകയാണ്. സ്വര്‍ണം ആദ്യമായി 60000, 61000, 62000, 63000 എന്നീ മാന്ത്രികസംഖ്യ പുതുവര്‍ഷത്തിലെ ആദ്യ 50 ദിവസം കൊണ്ട് തന്നെ മറികടന്നു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ താരിഫ് നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതായിരുന്നു ഇപ്പോഴത്തെ വര്‍ധനവിന് കാരണമായത്. അന്താരാഷ്ട്ര വിപണിയിലേതിന് സമാനമായ ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ്. ഇന്ന് ഒരു പവന്‍, ഗ്രാം സ്വര്‍ണം എത്ര രൂപയ്ക്കാണ് വില്‍ക്കുന്നത് എന്ന് നോക്കാം.

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7940 രൂപയ്ക്ക് വിറ്റിരുന്ന ഒരു ഗ്രാം സ്വര്‍ണം ഇന്ന് 7970 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
എട്ട് ഗ്രാമാണ് ഒരു പവന്‍ ആയി കണക്കാക്കിയിരിക്കുന്നത്. ഇതോടെ ഇന്നലെ 63520 രൂപയായിരുന്ന പൊന്നിന്റെ വില ഇന്ന് 63760 എത്തി. സ്വര്‍ണത്തിന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിയത് ഈ മാസമായിരുന്നു. ഫെബ്രുവരി 11 ന് 64480 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വര്‍ണാഭരണത്തിന് 65000 രൂപയ്ക്ക് മുകളില്‍ വരും.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ കേരളത്തില്‍ ഇപ്പോള്‍ ആഭരണങ്ങള്‍ക്കാണ് ഡിമാന്‍ഡ്. മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ് ആണ്. അതിനാല്‍ സ്വര്‍ണത്തിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയെ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് ഈടാക്കുന്നതാണ് വിലയിലെ വ്യത്യാസത്തിന് കാരണം.
ഈ സാഹചര്യത്തില്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സ്‌കീം ഉപയോഗപ്പെടുത്തുന്നതാണ് ഉപഭോക്താക്കള്‍ക്ക് ലാഭകരം. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സ്‌കീം. വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയ്ക്ക് തന്നെ സ്വര്‍ണം ലഭിക്കും. ഇനി വില കുറയുകയാണ് എങ്കില്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങിക്കാം.












Click it and Unblock the Notifications