സ്വർണ വില ഇതെന്ത് കുറയലാണ്; ഇനിയും കുറയുമോ? ജ്വല്ലറികളിലേക്ക് വിട്ടോ
എന്താണ് സ്വർണ വിപണിയിൽ സംഭവിക്കുന്നത്? കത്തിക്കയറിയ സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായി കുറയുന്നതായിരുന്നു കാഴ്ച. യുഎസ്-ചൈന താരിഫ് തർക്കം അയയുന്നുവെന്ന സൂചന നിക്ഷേപകരുടെ ആത്മവിശ്വസം ഉയർത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. മാത്രമല്ല യുഎസ് ഫെഡറൽ തലവനെതിരെ യാതൊരു നടപടിയും കൈക്കൊള്ളില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചു.
ആഗോള വിപണിയിലെ ചലനങ്ങൾ കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചു. കുത്തനെ ഉയർന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താഴേക്ക് വീണു. എന്നാൽ വില ഇനിയും കുറയുമോയെന്നതാണ് സ്വർണപ്രേമികളുടെ ചോദ്യം.

ഈ മാസം കേരളത്തിലെ സ്വർണ വിപണി തുറന്നത് 68.080 എന്ന വില നിലവാരത്തിലായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് പക്ഷെ സ്വർണ വില 400 രൂപ വർധിച്ചു. ഏപ്രിൽ 3 ന് 68,480 രൂപയായിരുന്നുവില. എന്നാൽ പിന്നീടുള്ള ദിവസങ്ങൾ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതായിരുന്നു. ഏപ്രിൽ 4 ന് ഒറ്റയടക്ക് 1280 രൂപ കുറഞ്ഞ് 68480 രൂപയായിരുന്നു പവനുണ്ടായിരുന്നത്. ഏപ്രിൽ 8 ന് വില 65,800 ലേക്ക് ഇടിഞ്ഞതോടെ സ്വർണ വില ഇനി താഴേക്ക് എന്ന പ്രതീതി സൃഷ്ടിച്ചു
എന്നാൽ ഏപ്രിൽ 10 മുതൽ വീണ്ടും ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് ഉയർത്ത് സ്വർണ വില പാഞ്ഞ് കയറി. 68,489 ൽ എത്തിയ വില പിന്നീട് ദിവസങ്ങൾക്കുള്ളിലാണ് 70,000 വും 72,000വുമൊക്കെ എത്തിയത്. ഏപ്രിൽ 22 ന് ആദ്യമായി പവന് വില 74320 എന്ന റെക്കോഡ് തൊട്ടു. ഇതോടെ 80,000 എന്ന തോതിലേക്ക് വില ഉയരാൻ അധികം വൈകില്ലെന്ന പ്രവചനങ്ങൾ ശക്തമായിരുന്നു. അതിനിടയിലാണ് ചൈനയോടുള്ള കടുത്ത നടപടികളിൽ നിന്നും പിന്നോട്ട് പോകുകയാണെന്ന ട്രംപിന്റെ പ്രതികരണം വരുന്നത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 2200 രൂപയുടെ കുറവാണ് ഏപ്രിൽ 23 ന് രേഖപ്പെടുത്തിയത്. ഇന്നലെ 80 രൂ കുറഞ്ഞ് 72040 രൂപയായി. ഇന്നും കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല. 72,040 എന്ന വില നിലവാരത്തിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലനിലവാരവും അറിയാം (24,22 കാരറ്റ്-10 ഗ്രാമിന്റെ വില എന്ന നിലയിൽ)
ഡൽഹി-,98,340, 90,200
മുംബൈ- 98240, 90050
കൊൽക്കത്ത- 98,240, 90,050
ചെന്നൈ-98240, 90050
അക്ഷയതൃതീയക്ക് വില കുറയുമോ?
സ്വർണ വിലയിൽ ഇടിവ് തുടരുന്ന പശ്ചാത്തലത്തിൽ അക്ഷയ തൃതീയക്ക് വില നിലവാരം എങ്ങനെ ആയിരിക്കുന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്. ഹിന്ദു വിശ്വാസ പ്രകാരം അക്ഷയ തൃതീയ സ്വർണം വാങ്ങാൻ മികച്ച സമയമാണ്. അതുകൊണ്ട് തന്നെ ഒരു തരി പൊന്നെങ്കിലും വാങ്ങിവെയ്ക്കണമെന്ന ചിന്തയിലായിരിക്കും സ്വർണ പ്രേമികൾ. എന്നാൽ വില ഉയർന്നതോടെ ഇത്തവണ ജ്വല്ലറികളിലേക്ക് ഇല്ലെന്ന നിലയായിരുന്നു ആളുകളുടെ പ്രതികരണം. പക്ഷെ വില കുറയുന്നത് വീണ്ടും ആളുകളുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. വില 70,000 ത്തിന് താഴേക്ക് വീഴുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത്തരത്തിലൊരു കുറവുണ്ടായാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേർ സ്വർണം വാങ്ങാൻ തയ്യാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയുമെല്ലാം ചേർത്ത് ഒരു പവന് 75,000 എങ്കിലും നൽകേണ്ടി വരും. എന്തായാലും വില കുറഞ്ഞതോടെ മുതലെടിത്ത് വാങ്ങാൻ കൂടുതൽ ആളുകൾ തയ്യാറാകുന്നുണ്ടെന്നാണ് ജ്വല്ലറിക്കാർ പറയുന്നത്. ആളുകളെ കൂടുതൽ ആകർഷിക്കാൻ അക്ഷയ തൃതീയ ദിനത്തിൽ പണിക്കൂലിയിൽ വമ്പൻ കുറവുകൾ അടക്കം വരുത്തിയുള്ള കിടിലൻ ഓഫറുകളും ജ്വല്ലറികൾ നൽകുന്നുണ്ട്.
-
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
രണ്ട് കൊല്ലം കൊണ്ട് സ്വര്‍ണവില 142% വര്‍ധിച്ചു! കുത്തനെ വിലയിടിയില്ലെന്ന് ആര്‍ബിഐ -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
സ്വർണ വില അടുത്തകാലത്തെങ്ങാൻ 70,000ത്തിലേക്ക് എത്തുമോ?സമാധാന ചർച്ച വിജയിച്ചാൽ സ്വർണം എങ്ങോട്ട്? അറിയാം -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
ഈ രാജ്യങ്ങളുടെ പക്കലുള്ളത് ടൺ കണക്കിന് സ്വർണ്ണം! ഇന്ത്യയുടെ സ്ഥാനം കണ്ട് ഞെട്ടരുത് -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ












Click it and Unblock the Notifications