സ്വര്‍ണവില ഇടിഞ്ഞു വീണു; ആഭരണം വാങ്ങാന്‍ നല്ലദിനം, ഇന്നത്തെ ഗ്രാം, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 960 രൂപ കുറഞ്ഞ പിന്നാലെയാണ് ഇന്ന് 1120 രൂപ താഴ്ന്നിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
ചൈനയില്‍ നിന്ന് സ്വര്‍ണത്തിന് കൂടുതല്‍ ആവശ്യവും വരുന്നത് വില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇറാനും അമേരിക്കയും നടത്തിവരുന്ന ചര്‍ച്ചയില്‍ ഫലമുണ്ടാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. എങ്കിലും ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അസ്വാരസ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ വിപണിയില്‍ ആശങ്ക ഉയരും, സ്വര്‍ണവില കൂടുകയും ചെയ്യും.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില 22 കാരറ്റ് പവന് 113600 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 140 രൂപയുടെ കുറവുണ്ടായി. 12400 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.22 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.13 ലക്ഷം രൂപ വരെ കിട്ടിയേക്കും.
സ്വര്‍ണവില തീരുമാനിക്കുന്നത് ഇങ്ങനെ
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 107920 രൂപയാണ്. ഇതിനേക്കാള്‍ താഴേക്ക് സ്വര്‍ണവില എത്താനുള്ള സാധ്യതയുണ്ട് എന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മറിച്ച് അഭിപ്രായമുള്ള വിപണി വിദഗ്ധരുമുണ്ട്. വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് കഴിഞ്ഞകാല വിലമാറ്റം നിരീക്ഷിച്ചാല്‍ വിലയിരുത്താന്‍ കഴിയുക.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് 4948 ഡോളര്‍ ആണ് വില. നേരത്തെ 5000 കടന്ന് കുതിച്ച ശേഷമാണ് ഈ വിലയില്‍ എത്തിയത്. അതേസമയം, ഡോളര്‍ സൂചിക 97.12 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമായി. ഇനി സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ചൈനയില്‍ നിന്നുള്ള ആവശ്യത്തിന് ഇടിവ് വന്നിട്ടില്ല.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിയുകയാണ് ചെയ്തത്. 90.73 എന്ന നിരക്കിലാണ് രൂപ. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ മൂല്യം എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. ഡോളറിന്റെയും രൂപയുടെയും മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് വരും. എന്നാല്‍ സമീപഭാവിയില്‍ ഒരേ സമയം രണ്ടും സംഭവിക്കാന്‍ സാധ്യത കുറവാണ്.












Click it and Unblock the Notifications