Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭരണ പ്രേമികള്‍ക്ക് സന്തോഷിക്കാം; സ്വര്‍ണവില വീണ്ടും കുറഞ്ഞു... ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഈ മാസം ആദ്യദിനത്തില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്നാണ് വിലയില്‍ മാറ്റം വരുന്നത്. നിരക്കില്‍ കുറവ് വരുന്നത് ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നാമമാത്രമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡോളര്‍ കരുത്ത് വര്‍ധിക്കുന്നു എന്നതാണ് സ്വര്‍ണലവില കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. അതേസമയം, അന്തര്‍ദേശീയ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം ആശങ്കയായി തുടരുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള സാധ്യത തള്ളാനാകില്ല. ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നു എന്ന മാറ്റവും സംഭവിക്കുന്നുണ്ട്.

goldprice-november5

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 58840 രൂപയാണ് വില. 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 7355 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ട്. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്തത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ കുറഞ്ഞ് 102 രൂപ എന്ന നിരക്കിലെത്തി.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 2800 ഡോളറിലേക്ക് കുതിച്ച വില 2730 ഡോളറിലെത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെയും സ്വര്‍ണവില കുറയും. അതേസമയം, ഡോളര്‍ നിരക്ക് 103.93 എന്ന തോതിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 84.12 എന്ന നിരക്കിലെത്തി. രൂപയുടെ എക്കാലത്തെയും വലിയ ഇടിവ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. 84.15 വരെ ഇടിഞ്ഞിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസും തമ്മിലാണ് പ്രധാന മല്‍സരം. രണ്ട് പേരും രണ്ട് സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നവരാണ്. നിലവിലെ ഡെമോക്രാറ്റ് പ്രസിഡന്റ് മാറി ട്രംപ് അധികാരത്തിലെത്തിയാല്‍ അമേരിക്കയുടെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റം വരും. ഇത് വിപണിയെ ബാധിക്കും. ഇക്കാര്യത്തിലുള്ള ആശങ്ക സ്വര്‍ണവിലയെയും ബാധിച്ചേക്കും.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് ജയിച്ച വേളയില്‍ സ്വര്‍ണവില കുതിച്ചിരുന്നു. സമാനമായ സാഹചര്യം ഇത്തവണയുണ്ടാകുമോ എന്ന് അറിയാന്‍ കാത്തിരിക്കണം. സ്വര്‍ണം ആഭരണം ആവശ്യമുള്ളവര്‍ എത്രയും വേഗം ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 64000 രൂപ വരെ ചെലവ് വന്നേക്കും.

അമേരിക്കയുടെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വൈകാതെ പുറത്തുവന്നേക്കും. പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചാല്‍ സ്വര്‍ണവില കൂടും. സമാനമായ തീരുമാനം മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും എടുക്കാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 75.15 ഡോളറാണ് പുതിയ വില. ഉല്‍പ്പാദനം കുറച്ച നടപടി തുടരാനുള്ള ഒപെക് ധാരണയാണ് ഇതിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+