ഇന്നത്തെ സ്വർണ വില: വീഴ്ചയില്‍ നിന്നും കുതിച്ച് കയറി സ്വർണം; ഇന്ന് ഞെട്ടിക്കുന്ന വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. മേയ് മാസത്തില്‍ സ്വർണത്തിന് കേരള ചരിത്രത്തിലെ തന്നെ റെക്കോർഡ് വില വർധനവാണ് രേഖപ്പെടുത്തിയതെങ്കില്‍ ജൂണില്‍ സ്വർണ വില രണ്ട് മാസത്തിലെ ഏറ്റവും താഴ്ന നിരക്കിലേക്ക് എത്തി. എന്നാല്‍ അവിടെ നിന്നും സ്വർണം വീണ്ടും മുന്നോട്ട് പോവുന്നുവെന്ന സൂചന നല്‍കികൊണ്ട് വിലയില്‍ ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്നുമാണ് വെള്ളിയാഴ്ച വില വർധിച്ചത്. പവന് (22 കാരറ്റ്) 320 രൂപയും ഗ്രാമിന് 40 രൂപയും ഇന്ന് കൂടി. ഇതോടെ പവന് 44480 രൂപ എന്ന നിരക്കിലാണ് കേരള വിപണിയിലെ ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 5560 രൂപയും. പത്ത് ഗ്രാം കണക്കാക്കുമ്പോള്‍ 400 രൂപ വർധിച്ച് 55250 രൂപയുമായി.

24 കാരറ്റ് സ്വർണത്തിനും സമാനമായ രീതിയിലുള്ള വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 46 രൂപയുടെ വർധനവാണ് 24 കാരറ്റ് സ്വർണത്തിലുണ്ടായത്. പവന് 368 രൂപയും വർധിച്ചു. ഇതോടെ പവന് 48584 രൂപയിലും ഗ്രാമിന് 6073 എന്ന നിരക്കിലുമാണ് ഇന്നത്തെ വില്‍പ്പന. ഇന്നലെ ഇത് യഥാക്രമം 48246 ഉം 6027 ഉം രൂപയായിരുന്നു.
അതേസമയം, ഇന്നലെ സ്വർണ വിലയില്‍ വലിയ തോതിലുള്ള ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 5,520 രൂപയിലും പവന് 44,160 രൂപയിലുമായിരുന്നു വ്യാഴാഴ്ചത്തെ വ്യാപാരം. ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലത്തേത്ത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്. ജൂണ്‍ ഒന്നിന് പവന് 44560 രൂപ എന്ന നിലക്കിലായിരുന്നു ഈ മാസത്ത വില്‍പ്പന ആരംഭിച്ചത്. രണ്ടാം തിയത് 240 കൂടി 44800 ലേക്ക് എത്തിയെങ്കിലും മൂന്നാം തിയത് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞതോടെ വിപണി വില 44240 ലേക്ക് കൂപ്പുകുത്തി.

ജൂണ്‍ നാലിനും അഞ്ചിനും സ്വർണ വില മാറ്റില്ലാതെ തുടർന്നു. പിന്നീട് ആറാം തിയതി 240 രൂപ ഉയർന്ന് 44480 രൂപ എന്ന നിരക്കിലേക്ക് എത്തി. ഏഴാം തിയതി മാറ്റമില്ലാതെ തുടർന്ന വിലയില്‍ എട്ടാം തിയതി 320 രൂപ കുറഞ്ഞിരുന്നു. ഇതോടെയാണ് വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 44160 രൂപയിലേക്ക് എത്തിയത്. എന്നാല്‍ ഇന്നത്തെ വർധനവോടെ സ്വർണം 44,480 എന്ന നിരക്കിലേക്ക് തിരികെ കയറി.
ഡോളര്‍ ഇന്‍ഡക്‌സില്‍ ഉയര്‍ച്ചയുണ്ടായതായിരുന്നു ഇന്നലെ സ്വര്‍ണവില കുറയാന്‍ കാരണം. ഡോളർ കരുത്താർജ്ജിച്ചതും നേട്ടമായി. ഈ മാസം 13, 14 ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം ചേരുന്നുണ്ട്. പലിശ നിരക്കില്‍ മാറ്റം വരുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഫെഡ് റിസര്‍വിന്റെ തീരുമാനം സ്വർണ വിപണിയെ അടക്കം നേരിട്ട് ബാധിക്കും.
അതേസമയം, പവന് ഇന്ന് 44,480 എന്നതാണ് വിപണി നിരക്കെങ്കിലും ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ ഏറ്റവും കുറഞ്ഞത് 50000 രൂപയെങ്കിലും നല്‍കേണ്ടി വരും. 5 ശതമാനം മുതല്‍ ആരംഭിക്കുന്ന പണിക്കൂലിയാണ് ഈ വിലവർധനവിന് പിന്നിലെ കാരണം. ഡിസൈനുകള്‍ അനുസരിച്ച് പണിക്കൂലിയും വ്യത്യസ്തപ്പെട്ടുകിടക്കുന്നു. അതോടൊപ്പം തന്നെ ജിഎസ്ടിയും നല്‍കേണ്ടി വരും.












Click it and Unblock the Notifications