Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടി തരാതെ സ്വർണ വില: ഇന്നും മുകളിലേക്ക്, ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? വിദഗ്ധർ പറയുന്നത്

സമീപകാലത്തൊന്നും ഉണ്ടാകാത്ത വർധനവാണ് മാർച്ച് - ഏപ്രില്‍ മാസങ്ങളില്‍ സ്വർണ വിലയില്‍ ഉണ്ടായിരിക്കുന്നത്. വിവാഹ സീസണിലെ റെക്കോർഡ് വർധനവ് കേരളത്തില്‍ ഉള്‍പ്പെടെ വലിയ ആശങ്കയും സ്വർണാഭരണ പ്രേമികളില്‍ നിറച്ചു. റെക്കോർഡ് നിരക്കില്‍ നിന്നും വില കുറഞ്ഞത് നേരിയെ ആശ്വസമായിട്ടുണ്ടെങ്കിലും ഇന്നലേയും ഇന്നുമായി സ്വർണ വില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്.

കേരളത്തില്‍ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന്റെ വില 533480 ലേക്ക് എത്തി. 53320 രൂപ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന് ഇന്ന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6685 രൂപ നല്‍കണം. കഴിഞ്ഞ ദിവസത്തെ നിരക്ക് 6665 രൂപ.

gold-rate-today

സ്വാഭാവികമായും 22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 176 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില 58344 രൂപയായി. ഗ്രാമിന് 22 രൂപ വർധിച്ച് 7293 എന്നതാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് പവന് 128 രൂപ വർധിച്ച് 43752 രൂപയും ഗ്രാമിന് 16 രൂപ വർധിച്ച് 5469 രൂപയുമായി.

ഏപ്രില്‍ 19 ന് 54520 രൂപ എന്ന സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയിരുന്നു. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 50680 രൂപ എന്നതാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. റെക്കോർഡ് നിരക്കില്‍ നിന്നും ഇടിഞ്ഞ സ്വർണ വില ഏപ്രില്‍ 23 ന് 1120 രൂപയുടെ കുറവോടെ 52920 എന്നതിലേക്ക് എത്തിയിരുന്നു. എന്നാല്‍ വീണ്ടും വില പതിയെ മുകളിലേക്ക് കയറുന്നതാണ് ഇന്നലത്തേയും ഇന്നത്തേയും പ്രവണത കാണിക്കുന്നത്.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് സ്വർണ വിലയിലെ വലിയ കുതിപ്പിന് പ്രധാനമായും കാരണമായിരുന്നത്. സംഘര്‍ഷങ്ങള്‍ അയഞ്ഞതും അമേരിക്കയില്‍ പലിശ നിരക്ക് പിന്‍വലിക്കല്‍ ഉടനടിയില്ലെന്ന തീരുമാനവും സ്വര്‍ണ വില കുറയാന്‍ ഇടയാക്കി. ഈ ആഴ്ചയില്‍ സ്വര്‍ണ വില ആഗോള വിപണിയില്‍ ഏകദേശം രണ്ട് ശതമാനത്തോളം ഇടിഞ്ഞു. അതേസമയം വില വീണ്ടും ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ഇപ്പോള്‍ വാങ്ങുന്നതായിരിക്കും ലാഭകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+