Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വരുംദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത തുടരുന്നതാണ് സ്വര്‍ണവില കുറയ്ക്കുന്നത്. അതേസമയം, എല്ലാവരെയും നേരിട്ട് ബാധിക്കുന്ന തരത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു എന്ന വെല്ലുവിളി മറുഭാഗത്തുണ്ട്. ഇന്നലെ മുതല്‍ 8 ഡോളറാണ് ഒരു ബാരല്‍ എണ്ണയ്ക്ക് വര്‍ധിച്ചത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 102 ഡോളര്‍ പിന്നിട്ടു. ഡോളര്‍ സൂചിക 99ന് മുകളിലെത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞ് 93.40 ആയി. ആഗോള വിപണിയില്‍ സ്വര്‍ണവില 4720 ഡോളറായി താഴ്ന്നു. ഇതിന്റെ ആനുപാതികമായ ഇടിവാണ് കേരളത്തില്‍ കാണുന്നത്. വെള്ളി വില ഗ്രാമിന് 255 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

gold price kerala april13

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 111800 രൂപയാണ്. ഗ്രാമിന് 13975 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. വെള്ളി ഗ്രാമിന് 255 രൂപയും പത്ത് ഗ്രാമിന് 2550 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11485 രൂപയും പവന് 91880 രൂപയും നല്‍കണം. 14 കാരറ്റ് ഗ്രാമിന് 8945 രൂപയും പവന് 71560 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5765 രൂപയും പവന് 46120 രൂപയും നല്‍കണം.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 112800 രൂപയും ഏറ്റവും കുറഞ്ഞ പവന്‍ വില 109240 രൂപയുമാണ്. ഈ രണ്ട് വിലയ്ക്കുമിടയില്‍ ഏറിയും കുറഞ്ഞുമാണ് ഏപ്രിലില്‍ സ്വര്‍ണവിലയുടെ പ്രയാണം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് മറ്റു ചെലവുകള്‍ ഉള്‍പ്പെടെ 1.20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം കിട്ടിയേക്കും.

സ്വര്‍ണവില ഇനിയും കുറയും

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ഹോര്‍മുസ് പാതയില്‍ കൂടുതല്‍ ഇടപെടാന്‍ അമേരിക്ക തീരുമാനിച്ചു. ഇതിനെതിരെ ഇറാന്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്. ഇതോടെ ക്രൂഡ് ഓയില്‍ കയറ്റുമതി വെല്ലുവിളി നിറഞ്ഞതാകും. ക്രൂഡ് വില കുതിച്ചുയരും. ക്രൂഡ് വില ഉയര്‍ന്നാല്‍ ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുകയും വ്യാപാര കമ്മി കൂടുകയും ചെയ്യും.

ക്രൂഡ് വില കൂടുമ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഇറക്കുമതിക്ക് വേണ്ടി കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ടി വരും. ഡോളര്‍ സൂചിക ഉയരാന്‍ ഇത് കാരണാകും. മറ്റു കറന്‍സികള്‍ മൂല്യം ഇടിയുകയും ചെയ്യും. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകരുടെ ശ്രദ്ധ ക്രൂഡ് ഓയിലിലേക്ക് നീങ്ങും. എല്ലാ രാജ്യങ്ങളും നിക്ഷേപകരും ക്രൂഡ് ഓയിലിലേക്കും ഡോളറിലേക്കും ശ്രദ്ധ പതിപ്പിക്കും.

സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുമ്പോള്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങും. എന്നാല്‍ യുദ്ധം അവസാനിക്കുകയും നിക്ഷേപ സൗഹൃദ അന്തരീക്ഷം വരികയും ചെയ്താല്‍ സ്വര്‍ണവില തിരിച്ചുകയറും. നിലവില്‍ സ്വര്‍ണവില കുറയുമെന്ന് പറയുമ്പോള്‍ വലിയ തോതിലുള്ള ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നേരിയ ഇടിവാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും ക്രൂഡ് ഓയില്‍ വില കുതിക്കുന്നു എന്ന കെണി മറുഭാഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+