സ്വര്‍ണം കുതിച്ചുയര്‍ന്നു; രൂപ നല്‍കിയത് എട്ടിന്റെ പണി, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വലിയ തോതില്‍ മുന്നേറി. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സങ്കടം സമ്മാനിക്കുന്ന വാര്‍ത്തയാണിത്. ഇനിയും വില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇന്ത്യന്‍ രൂപയുടെ മൂല്യം വളരെ താഴേക്ക് പോകുന്നതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. രൂപ അടുത്ത ദിവസങ്ങളിലൊന്നും കരുത്ത് തിരിച്ചുപിടിക്കാന്‍ സാധ്യതയില്ല.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില തീരുമാനിക്കുക. വിപണിയിലെ ആശങ്കകള്‍ കാരണം ഒരു ദിവസം തന്നെ വലിയ മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ സംഭവിച്ചേക്കാം. അതാണ് ചില ദിവസങ്ങളില്‍ രണ്ടും മൂന്നും തവണ സ്വര്‍ണവില മാറാന്‍ കാരണം.

കേരളത്തില്‍ ഇന്ന് 1120 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഗ്രാമിന് 140 രൂപയും വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 116120 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാമിന് 14515 രൂപയും. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് കുറവ് വന്നിട്ടുണ്ട്. ഒരു ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയും നല്‍കണം. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് വില 4461 ഡോറായി കുറഞ്ഞു.
രൂപയുടെ വിനിമയ മൂല്യം, കുറഞ്ഞ കാരറ്റ് സ്വര്‍ണവില അറിയാം
വില ഉയരുന്ന സാഹചര്യത്തില്‍ കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയിട്ടുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റുകളില്‍ ലഭിക്കുക. സ്വര്‍ണത്തിന്റെ അംശവും മറ്റു ലോഹങ്ങളുടെ അംശവും എത്ര അളവില്‍ ഉണ്ട് എന്നതിന് അനുസരിച്ചാണ് കാരറ്റ് നിശ്ചയിക്കുന്നത്. 18 കാരറ്റ് ഗ്രാമിന് 11925 രൂപ, 14 കാരറ്റ് ഗ്രാമിന് 9285 രൂപ, 9 കാരറ്റ് ഗ്രാമിന് 5990 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.
ഇറാനുമായുള്ള യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനം പറഞ്ഞത്. ഇതിന് മുമ്പ് മറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടതു കൊണ്ട് ഇറാനെ ഇനി ആക്രമിക്കുന്നില്ല എന്നും ട്രംപ് പറയുന്നു. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങി. ഡോളര്‍ മൂല്യവും അല്‍പ്പം താഴ്ന്നു. എന്നാല്‍ രൂപയുടെ കാര്യം ഇപ്പോഴും കഷ്ടമാണ്.
ഡോളര്‍ സൂചിക 99.30 എന്ന നിരക്കിലാണുള്ളത്. ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായി കുറഞ്ഞു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 96.87 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഇനിയും രൂപ മൂല്യം കുറയുമെന്നും വൈകാതെ 97 കടന്ന് താഴേക്ക് വീഴുമെന്നുമാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടമാകും.














Click it and Unblock the Notifications