Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നെന്ന് പറയല്ലേ, ഇനി തങ്കമാണ്; സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ചു, വില കുറഞ്ഞ പൊന്നും പൊള്ളി

കൊച്ചി: അടിക്കടി ഉയരുകയാണ് സ്വര്‍ണവില. അമേരിക്കയുടെ പുതിയ താരിഫ് നയം പ്രഖ്യാപിച്ചതാണ് ഇന്നത്തെ വില വര്‍ധനവിന് കാരണമായി പറയുന്നത്. അധികം വൈകാതെ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4000 ഡോളര്‍ എത്തുമെന്നും കേരളത്തില്‍ പവന് 90000 രൂപ ആകുമെന്നും പ്രവചനമുണ്ട്. അതേസമയം, എല്ലാവരും സ്വര്‍ണം വാങ്ങിക്കൂട്ടി ഒരുപരിധി കഴിഞ്ഞാല്‍ വില കുറയുമെന്നും പറയപ്പെടുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ സ്വര്‍ണവില കൂടുമെന്നു തന്നെ പ്രതീക്ഷിക്കാം. ഇന്ന് പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്. വരുംദിവസങ്ങളിലും വില വര്‍ധിക്കാനുള്ള സാഹചര്യം വിപണിയിലുണ്ട്. ഡോളര്‍ സൂചിക ഇടിഞ്ഞ് തകരുന്നത് സ്വര്‍ണവില കൂടുമെന്ന സൂചന നല്‍കുന്നതാണ്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

gold-price-april3

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 8560 രൂപയിലെത്തി. ഒരു പവന് 68480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7030 രൂപയായി വര്‍ധിച്ചു. അതേസമയം, വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് ഗ്രാമിന് 110 രൂപയായി. വെള്ളിയുടെ വിലയില്‍ മാത്രമാണ് ഇന്ന് നേരിയ ആശ്വാസമുള്ളത്. എന്നാല്‍ ഇത് എത്രനാളുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല.

ഏറ്റവും വില കൂടിയ തങ്കത്തിന്റെ നിരക്കിലേക്ക് 22 കാരറ്റ് സ്വര്‍ണം എത്തിയിരിക്കുകയാണിപ്പോള്‍. മാത്രമല്ല, 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ ആഭരണത്തിന് വേണ്ടി 18 കാരറ്റിനെ ആശ്രയിക്കുന്നവരും പെട്ടിരിക്കുകയാണ്. കാരണം ഗ്രാമിന് ആദ്യമായി 7000 രൂപ കടന്ന് കുതിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയായിരുന്നു ഇത്.

ട്രംപ് അമേരിക്കയുടെ പുതിയ താരിഫ് നയം പ്രഖ്യാപിച്ചതോടെ വിപണികള്‍ താളം തെറ്റിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് ഉള്‍പ്പെടെ താരിഫ് ഉയര്‍ത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ അമേരിക്കക്കെതിരെ സമാനമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. സുസ്ഥിരമായ നിക്ഷേപത്തിനും വ്യവസായത്തിനും പറ്റാത്ത സാഹചര്യമുണ്ടാകും.

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3135 ഡോളറാണ് പുതിയ വില. 3160 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് ഈ ഇടിവ്. ആഗോള വിപണിയില്‍ ഇനിയും വില കുറയുന്ന സാഹചര്യം വന്നാല്‍ കേരളത്തില്‍ നാളെ സ്വര്‍ണവില താഴും. എന്നാല്‍ ഡോളര്‍ നിരക്ക് 103ല്‍ നില്‍ക്കുന്നതിനാല്‍ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം 85.66 ആയിട്ടുണ്ട്.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 83000 ഡോളറിലാണുള്ളത്. ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴ്ന്ന് 73 ഡോളറിലെത്തി. ഡോളര്‍ മൂല്യം ഉയര്‍ന്നില്ലെങ്കില്‍ മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടാകും. ഇത് സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+