സ്വര്‍ണവില ഒറ്റയടിക്ക് കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വില മാറി, ഇനിയും കുറഞ്ഞേക്കും, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം. രാവിലെ വന്‍ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം താഴ്ന്നു. രാജ്യാന്തര വിപണിയില്‍ വില താഴ്ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഉയര്‍ന്ന വിലയില്‍ എത്തിയ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യല്‍ നടക്കുന്നതാണ് വില ഇടിയാന്‍ കാരണം. ഒരു പക്ഷേ, വരും ദിവസങ്ങളിലും നേരിയ ഇടിവ് പ്രതീക്ഷിക്കാം.
സാധാരണക്കാരന് വാങ്ങാന്‍ പറ്റാത്ത വിലയിലേക്ക് സ്വര്‍ണം എത്തിയിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 85000 കടന്ന് കുതിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കരുതിയതേ അല്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് ആരംഭിച്ചതും വിവിധ രാജ്യങ്ങള്‍ അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേന വാങ്ങാന്‍ തുടങ്ങിയതുമെല്ലാം സ്വര്‍ണ വില കൂടാന്‍ കാരണമായി.

ഇന്നലെ രണ്ട് തവണയായി 1040 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ ഒറ്റയടിക്ക് 1040 രൂപ വീണ്ടും ഉയര്‍ന്നു. ഇതോടെ പവന്‍ വില 86760 രൂപയിലെത്തി. ഗ്രാം വില 130 രൂപ വര്‍ധിച്ച് 10845 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് 8925 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3830 ലേക്ക് എത്തി. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ചിത്രം മാറി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങി. ഔണ്‍സിന് 3806 ഡോളറിലേക്ക് താഴ്ന്നു. ഇതേ തുടര്‍ന്ന് കേരള വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്. എങ്കിലും രാവിലെ ഉയര്‍ന്ന കണക്ക് നോക്കുമ്പോള്‍ 400 രൂപ അധികമാണ്. പുതിയ പവന്‍ വില 86120 രൂപയും ഗ്രാം വില 10765 രൂപയുമാണ്.
ചെറിയ കാരറ്റിലുള്ള സ്വര്‍ണത്തിനും വില കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8855 രൂപയാണ് പുതിയ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6900 രൂപയാണ് നല്‍കേണ്ടത്. അതേസമയം, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4445 രൂപയുമായി. വെള്ളിയുടെ ഗ്രാം വില 153 എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളി വിലയും ഉയരുന്നുണ്ട്.
രാജ്യാന്തര സ്വര്‍ണവില, മുംബൈയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ മൂല്യം എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും വില നിശ്ചയിക്കുന്നത്. മറ്റെല്ലാ നിരക്കുകളും വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും സ്വര്‍ണവില മാത്രം രാജ്യാന്തര വിപണിയില്‍ കുറഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്ക് കേരളത്തിലും താഴ്ന്നു.
ഈ മാസം അഞ്ചാം തവണയാണ് ഒരു ദിവസം രണ്ട് വില രേഖപ്പെടുത്തുന്നത്. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 77640 രൂപയായിരുന്നു വില. 8480 രൂപയുടെ വര്‍ധനവാണ് ഈ മാസം മാത്രം സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും വര്‍ധനവ് ഒരു മേഖലയിലും നേരിടുന്നില്ല എന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ന് ഡോളര്‍ സൂചിക 97.80 എന്ന നിരക്കിലും രൂപയുടെ മൂല്യം 88.84 എന്ന നിരക്കിലുമാണ്.












Click it and Unblock the Notifications