സ്വര്‍ണവില വീണ്ടും കയറി; നാലാമത്തെ വര്‍ധന... ഒരു പവന് 42000ത്തിലേക്ക്
കൊച്ചി: സ്വര്‍ണവില കേരളത്തില്‍ വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ നാല് വര്‍ധനവിലായി 720 രൂപയാണ് പവന് കൂടിയത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 41760 രൂപയായി. ഗ്രാമിന് 5220 രൂപയും. ശനിയാഴ്ച പവന് 320 രൂപയാണ് കൂടിയത്. ജനുവരി ഒന്നിന് സ്വര്‍ണം പവന് 40480 രൂപയായിരുന്നു.

രണ്ടാഴ്ച പിന്നിടുമ്പോള്‍ 1300 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി ഒന്നിനും എട്ടിനും മാത്രമാണ് വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത്. കേരളത്തില്‍ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയും നല്‍കണം.
ഈ വര്‍ഷം സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ഗ്രാമം സ്വര്‍ണത്തിന് 60000 വരെ എത്തുമെന്ന് പ്രവചനമുണ്ട്. ആഗോള സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കരുതി വാങ്ങിക്കൂട്ടാന്‍ സാധ്യതയുണ്ട്.
ഇതാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. കൊവിഡ് ഭീതി, സാമ്പത്തിക മാന്ദ്യം, യുദ്ധ സാഹചര്യം, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവയാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി വിലയിരുത്തുന്നത്.












Click it and Unblock the Notifications