Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; വിപണിയില്‍ ട്വിസ്റ്റ്, രാജ്യാന്തര വില കുറഞ്ഞു, ഇന്നത്തെ പവന്‍ നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. സാധാരണ ആഗോള വിപണിയില്‍ വില കൂടുമ്പോഴാണ് കേരളത്തിലും വില വര്‍ധിക്കാറുള്ളത്. പക്ഷേ, ഇന്ന് മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3363 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് 3346ലേക്ക് കുറഞ്ഞു.

എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നത് 320 രൂപയാണ്. മാത്രമല്ല, വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്ന ശേഷം കുറഞ്ഞു. ഡോളര്‍ സൂചിക താഴ്ന്നു തന്നെ നില്‍ക്കുകയാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ കാര്യമായ മാറ്റമില്ല. കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില, ആഭരണം വാങ്ങുമ്പോഴുള്ള വില, പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള വില എന്നിവ അറിയാം...

gold price kerala july3

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72840 രൂപയാണ്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9105 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഈ കാരറ്റില്‍ ആഭരങ്ങളും നാണയങ്ങളും ലഭിക്കും. അതേസമയം, ആഭരണം മാത്രം ലഭിക്കുന്ന 18 കാരറ്റിന്റെ ഇന്നത്തെ നിരക്ക് ഗ്രാമിന് 7470 രൂപയാണ്. 35 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 116 രൂപയായി.

ആഭരണം വാങ്ങുമ്പോഴുള്ള വില

ആഭരണം വാങ്ങുമ്പോള്‍ 22 കാരറ്റ് സ്വര്‍ണം പവന് 79000 രൂപ വരെ ചെലവ് വരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശമതാനത്തില്‍ കണക്കാക്കുമ്പോഴാണിത്. അതേസമയം, കുറഞ്ഞ അളവിലുള്ള സ്വര്‍ണാഭരണങ്ങള്‍, കൂടുതല്‍ ഡിസൈനുള്ള ആഭരണങ്ങള്‍ എന്നിവയ്ക്ക് പണിക്കൂലി വര്‍ധിക്കും. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം.

പഴയ സ്വര്‍ണത്തിന്റെ വില

പഴയ സ്വര്‍ണം വില്‍ക്കുന്നവരും വര്‍ധിച്ചിട്ടുണ്ട്. വില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പഴയ സ്വര്‍ണം വിറ്റ് ലാഭം കൊയ്യുകയാണ് ഇവര്‍. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുമ്പോള്‍ വലിയ ലാഭം കിട്ടും. എന്നാല്‍ ആഭരണങ്ങള്‍ ഉപയോഗിച്ചാല്‍ മാറ്റ് കുറയും. ഒരുപക്ഷേ, തേയ്മാനം സംഭവിക്കാനും സാധ്യതയുണ്ട്. ഇത് വില്‍ക്കുന്ന വ്യക്തിക്ക് നഷ്ടമാണ്. തൂക്കി നോക്കിയ ശേഷം തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികളിള്‍ സ്വീകരിക്കുക.

സ്വര്‍ണവില ഇനിയും കൂടിയേക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, ആഗോള വിപണിയില്‍ വില കുറഞ്ഞത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷയാണ്. ഇന്ത്യയും അമേരിക്കയും നടത്തിവരുന്ന വ്യാപാര ചര്‍ച്ചയാണ് വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നത്. അമേരിക്കയും വിയറ്റ്‌നാമും വ്യാപാര കരാറിലെത്തി. വിയറ്റ്‌നാം വലിയ തോതില്‍ വിട്ടുവീഴ്ച ചെയ്തത് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ട്.

ഇന്ത്യ അമേരിക്കയുമായി ഇടക്കാല വ്യാപാര കരാറുണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയ്ക്ക് മേല്‍ ജൂലൈ ഒമ്പത് മുതല്‍ വലിയ തോതില്‍ ചുങ്കം ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇങ്ങനെ സംഭവിച്ചാല്‍ വിപണിയില്‍ ആശങ്ക വര്‍ധിക്കുകയും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും ചെയ്യും. ഇന്നത്തെ ഡോളര്‍ സൂചിക 96.84 ആണ്. രൂപയുടെ വിനിമയ നിരക്ക് 85.69 ആണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 68 ഡോളറിലേക്ക് കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+