സ്വര്‍ണം തിരിച്ചുകയറി; സ്വര്‍ണവില ഇന്ന് വര്‍ധിച്ചു, ക്രൂഡ് വില കുറഞ്ഞു, രൂപ മൂല്യം കൂടി, പുതിയ നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞുവരികയായിരുന്നു. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിയ ശേഷമാണ് ഇന്നത്തെ വര്‍ധനവ്. ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. വലിയ തോതിലുള്ള ഇടിവോ വലിയ കുതിപ്പോ ഉണ്ടാകില്ല. എങ്കിലും നേരിയ മാറ്റങ്ങള്‍ വന്ന് ക്രമേണ വില ഉയരും.

സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് കിട്ടാന്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുകയാണ് ഏക മാര്‍ഗം. ബുക്ക് ചെയ്യുന്ന വിലയ്‌ക്കോ അതിനേക്കാള്‍ വില കുറയുകയാണെങ്കില്‍ ആ വിലയ്‌ക്കോ സ്വര്‍ണം വാങ്ങാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ ബുക്കിങ് കാലാവധി ഒരു മാസം മാത്രം നല്‍കിയാല്‍ മതി എന്നാണ് ജ്വല്ലറി വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala september30

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13710, പവന്‍ വില 109680
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11265, പവന്‍ വില 90120
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8775, പവന്‍ വില 70200
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5660, പവന്‍ വില 45280
വെള്ളി ഗ്രാം വില 245 രൂപ

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.19 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയ തുക ജ്വല്ലറികളില്‍ നിന്ന് കിട്ടും. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4173 ഡോളറായി.

അതേസമയം, ക്രൂഡ് ഓയില്‍ വില ഇന്ന് കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 103 ഡോളറായി. ഡോളര്‍ സൂചിക കുതിപ്പ് നിലച്ചു. 101.41 എന്ന നിരക്കിലാണ് സൂചിക. രൂപയുടെ മൂല്യം 95.92 ആയി മെച്ചപ്പെട്ടു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 115080 രൂപയും ഏറ്റവും കുറഞ്ഞ പവന്‍ വില 109120 രൂപയുമായിരുന്നു. 6000ത്തോളം രൂപയുടെ കുറവ് വന്ന ശേഷമാണ് ഇന്ന് വില ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma