Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസ വാർത്ത; ഇന്ന് വില വീണ്ടും താഴോട്ട്, പവന് എത്രയെന്ന് അറിയാം

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര മാസമായി സംസ്ഥാനത്ത് ഉയർന്ന സ്വർണ വിലയായിരുന്നു രേഖപ്പെടുത്തിയത്. തുടർച്ചയായ വില വർധനവ് ശേഷം നേരിയ ആശ്വാസം നൽകി കഴിഞ്ഞ ദിവസം വിലയിടിഞ്ഞു. പവന് 240 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ കുറവ് വന്നിരിക്കുകയാണ്. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണയിൽ സ്വർണ വില ഉയർന്നതായിരുന്നു സംസ്ഥാനത്തും സ്വർണ വില ഉയരാൻ കാരണമായത്. ജുലൈ ഒന്നിന് 43,320 രൂപയായിരുന്നു പവന് ഉണ്ടായിരുന്നുത്. 13 വരെ ഇതേ നിലയിലായിരുന്നു വ്യാപാരം തുടർന്നത്. എന്നാൽ 14 ന് പവന് വില 44,000 തൊട്ടു. 17 വരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 18 മുതൽ വീണ്ടും വില കുതിക്കാൻ തുടങ്ങി.

gold-rate-today-

ജുലൈ 20 ന് സ്വർണ്ണവില വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയുമായിരുന്നു വില. തുടർന്ന് മൂന്ന് ദിവസത്തെ വർധനവിന് ശേഷം വെള്ളിയാഴ്ച വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുടെ കുറവുമായിരുന്നു രേഖപ്പെടുത്തിയത്. 44,320 രൂപയ്ക്കായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.

ഇന്നിപ്പോൾ 25 രൂപ കുറഞ്ഞിന് ഗ്രാമിന് 5,515 രൂപയും പവന് 44,120 രൂപയുമാണ് വില. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 440 രൂപയുടെ ഇടിവുമാണ് രേഖപ്പെടുത്തിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സ്വർണ വിലയിൽ വർധനവ് ഉണ്ടായേക്കുമെന്നാണ് വിപണി വിദഗ്ദർ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ഓണം സീസണിൽ സ്വർണ വില പൊള്ളുമെന്ന് സാരം.

ഈ സാഹചര്യത്തിൽ ഇപ്പോഴുള്ള വിലക്കുറവ് ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്. ഇപ്പോൾ തന്നെ സ്വർണം വാങ്ങുകയോ അല്ലെങ്കിൽ ബുക്ക് ചെയ്തിടുകയോ ചെയ്യുന്നതായിരിക്കും ഉചിതമെന്നാണ് ഇവർ പറയുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 82 രൂപയാണ് വില. 8 ഗ്രാമിന് 656 രൂപയാണ് വില.

മറ്റ് നഗരങ്ങളിലെ സ്വർണ വില ഇങ്ങനെ (22 കാരറ്റ് )

മുംബൈ-55,150, കൊൽക്കത്ത-55,510, ചെന്നൈ- 55,700, ലഖ്നൗ-55,300, ഭോപാൽ-55,200

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+