സ്വർണ വിലയില്‍ ഇന്ന് അപ്രതീക്ഷിത കുതിപ്പ്: ആശ്വാസ ദിനങ്ങള്‍ക്ക് വിരാമമോ, പുതിയ നിരക്ക് അറിയാം
കൊച്ചി: സ്വർണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം നല്‍കുന്ന വാർത്തകളായിരുന്നു സമീപ ദിവസങ്ങളില്‍ വിപണിയില്‍ നിന്നും ഉയർന്നത് വന്നത്. മേയ് മാസത്തെ സർവ്വകാല റെക്കോർഡ് വർധനവിന് ശേഷം ജൂണ്‍ മാസത്തില്‍ വലിയ ഇടിവ് സ്വർണ വിലയില്‍ രേഖപ്പെടുത്തി. അന്താരാഷ്ട്ര രംഗത്തെ ചലനങ്ങള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇതോടെ സ്വർണം വാങ്ങിക്കാന്‍ ജ്വല്ലറിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വർധനവുണ്ടായി.
ഇത്തരത്തില്‍ ഒരാഴ്ചയോളമായി സ്വർണ വിലയില്‍ ഇടിവ് മാത്രമായിരുന്നു രേഖപ്പെടുത്തിയതെങ്കില്‍ ഇന്ന് അപ്രതീക്ഷിതമായി വില വീണ്ടും വർധിച്ചിരിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് പവന് 320 രൂപ എന്ന നിരക്കിലാണ് വർധനവ്. ഗ്രാമിന് 40 രൂപയും കൂടി. ഇതോടെ പവന് 44120, ഗ്രാമിന് 5515 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വില്‍പ്പന.

22 കാരറ്റിന് സമാനമായ രീതിയില്‍ 24 കാരറ്റ് സ്വർണത്തിലും വർധനവുണ്ടായിട്ടുണ്ട്. പവന് 352 രൂപയും ഗ്രാമിന് 44 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 48128 രൂപയും ഗ്രാമിന് 6016 രൂപയുമായി. കഴിഞ്ഞ ദിവസം പവനും ഗ്രാമിനും യഥാക്രമം 47776, 5976 എന്നിങ്ങനെയായിരുന്നു 24 കാരറ്റ് സ്വർണത്തില്‍ പവനും ഗ്രാമിനും ഈടാക്കിയിരുന്നതെന്നും ഗുഡ്റിട്ടേണ്‍സ് സ്വർണ വിപണി നിലവാരം സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസങ്ങളിലെ വർധനവിന് തുല്യമായ ഇടിവാണ് ജൂണില്‍ ഇന്നലെവരേയും സ്വർണത്തിന് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. പവന് 280 രൂപ കുറഞ്ഞതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് വ്യാഴാഴ്ച കേരളത്തിലെ വില 43,760 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5470 രൂപയുമായി. ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന വിലയായ പത്ത് ഗ്രാമിന് 58,819 രൂപയിലേക്കും കഴിഞ്ഞ ദിവസം സ്വർണ വില എത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് മൂന്ന് മാസത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതിന് മുന്‍പ് ഏപ്രില്‍ മൂന്നിനാണ് ഇതേ നിലയില്‍ സ്വര്‍ണ വിലയെത്തിയത്. തുടർന്ന് സ്വർണ വില വലിയ തോതില്‍ വർധിക്കുന്നതാണ് കണ്ടത്. അന്താരാഷ്ട്ര രംഗത്തെ സാമ്പത്തിക പ്രതിസന്ധി ഭീഷണിയായിരുന്നു വർധനവിന്റെ കാരണം.
മേയ് മാസം അഞ്ചാം തിയതി സ്വർണം 45,760 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. മാസത്തിലെ തുടർന്നുള്ള ദിവസങ്ങളില്‍ സ്വർണ വില ഏറിയും കുറഞ്ഞും മുന്നേറി. മേയ് 30-നാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വില എത്തുന്നത്. പവന് 44,360 രൂപയായിരുന്നു വില. ജൂണ്‍ മാസത്തിലേക്ക് കടന്നപ്പോഴും സ്വർണത്തില്‍ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി.
പവന് 44560 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ജൂൺ 2 ന് സ്വർണ വിപണിയില്‍ 240 രൂപയുടെ വർധനവുണ്ടായി. ഇതോടെ വില പവന് 44800 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായും ഇതുമാറി. എന്നാല്‍ പിന്നീട് വില കുറഞ്ഞ് ഇന്നലത്തെ പവന് 43,760 എന്ന നിരക്കിലേക്കും അവിടുന്ന് ഇന്ന് 320 രൂപയുടെ വർധനവോടെ 44120 ലേക്കുമെത്തി.












Click it and Unblock the Notifications