Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ ഇന്നും ആഘോഷം തന്നെ: ഇതുവരെ ആയിരം കടന്ന് പവനിലെ ഇടിവ്

ദുബായ്: സ്വർണപ്രേമികളുടെ സന്തോഷം വർധിപ്പിച്ചുകൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. മെയ് മാസത്തില്‍ വില സർവ്വാകാല റെക്കോർഡിലേക്ക് എത്തിയെങ്കിലും സമീപകാലത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ സ്വർണം വില്‍ക്കുന്നത്.

വിലയില്‍ വ്യത്യാസം ഉണ്ടാകാതെ വന്നതോടെ ഇന്നലത്തെ നിരക്കായ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമായിരുന്നു വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെയാണ് സമീപ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലേക്കൊന്നില്‍ സ്വർണ വിലയെത്തിയത്.

goldratetoday

ബുധനാഴ്ചയിലും സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,445 രൂപയിലും പവന് 43,560 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് പവന് 440 രൂപ കുറഞ്ഞു. ഈ മാസം ആകെ ഇതുവരെ സ്വർണ വിലയിലുണ്ടായിരിക്കുന്നത് 1040 രൂപയുടെ ഇടിവാണ്.

അന്താരാഷ്ട്ര വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4.20%ൽ കൂടുതൽ മുന്നേറിയപ്പോൾ രാജ്യാന്തര സ്വർണ വില 1931 ഡോളർ വരെ വീണിരുന്നു. ഡോളർ കരുത്താർജിച്ചത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ കുറേ കാലങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തുടരുന്നത്.

ഈ മാസം 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. പവന് 43,240 രൂപ എന്ന നിരക്കിലേക്ക് ജുലൈ മാസത്തില്‍ സ്വർണ വില എത്തിയിരുന്നു. ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയതാവട്ടെ ജൂണ്‍ രണ്ടിനും - വില പവന് 44800 രൂപ. എന്നാല്‍ കഴിഞ്ഞ മാസം ആകെ 1400 രൂപയുടെ ഇടിവ് സ്വർത്ത വിലയിലുണ്ടായി.

മാറ്റമില്ലാതെ വെള്ളി വില

വെള്ളി വിലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ല. അത് ഇന്നും തുടരുകയാണ്. സാധാരണ വെള്ളിക്ക് 77 രൂപയും ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപയുമാണ് ഇന്നത്തെ വില. അവസാനമായി പത്ത് രൂപയാണ് വെള്ളി വിലയില്‍ ഉണ്ടായ ഇടിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+