സ്വര്‍ണവില തിരിച്ചിറങ്ങവെ ആശ്വാസം... ഒരു പവന് നല്‍കേണ്ടത് എത്ര; ഇന്നത്തെ നിലവാരം അറിയാം
കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് തിരിച്ചിറങ്ങിയ സ്വര്‍ണം ഇപ്പോള്‍ ആശ്വാസം പകരുന്ന വിലയിലാണ്. എന്നാല്‍ ഏത് സമയവും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഡോളര്‍ നേരിയ തോതില്‍ കരുത്താര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവില പിടിച്ചുനിര്‍ത്തുന്നത്. മാത്രമല്ല, രൂപയുടെ മൂല്യത്തിലും നേരിയ വര്‍ധവന് പ്രകടമാണ്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഒരേ വിലയാണ് രേഖപ്പെടുത്തുന്നത്. ഒരു പവന് നല്‍കേണ്ടത് 44120 രൂപയാണ്. 22 ക്യാരറ്റ് സ്വര്‍ണത്തിനാണ് ഈ വില. അതേസമയം, ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്തുള്ള സംഖ്യ നല്‍കേണ്ടി വരും. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ 5515 രൂപയാണ്. 44560 രൂപ എന്ന ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴുകയാണ് സ്വര്‍ണം.

ദേശീയ വിപണിയില്‍ 24 ക്യാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 60000 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ വില. 22 ക്യാരറ്റിന് 55200 രൂപയും നല്‍കണം. വിവിധ സംസ്ഥാനങ്ങളിലെ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. ഒരു കിലോ ഗ്രാം വെള്ളിയുടെ വില 78000 രൂപയാണ്. ഡോളര്‍ ഇന്‍ഡക്‌സ് 101ലേക്ക് ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ മൂല്യം 81.98ല്‍ നില്‍ക്കുന്നു.
ആവശ്യക്കാര്‍ കൂടുമ്പോഴാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാറ്. വ്യക്തികള്‍ മാത്രമല്ല, നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങാറുണ്ട്. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിവയ്ക്കും. ഈ വേളയില്‍ വില വര്‍ധിക്കും. ഉല്‍പ്പാദനം കൂടുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്താല്‍ വിലയില്‍ ഇടിവ് വരും.
ആഗോള സാമ്പത്തിക സാഹചര്യം സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നതാണ്. വിപണി അസ്ഥിരമാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഏത് സമയവും വിറ്റ് ലാഭം കൊയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ വാങ്ങുന്ന വേളയിലും സ്വര്‍ണത്തിന് വില കൂടും.
രാഷ്ട്രീയ അസ്ഥിരത വരുമ്പോഴും സ്വര്‍ണവില കൂടുകയാണ് ചെയ്യുക. റഷ്യയും യുക്രൈനും യുദ്ധമുണ്ടായതാണ് സമീപ കാലത്ത് വില കുത്തനെ വര്‍ധിക്കാന്‍ കാരണമായത്. യുദ്ധമുണ്ടാകുമ്പോള്‍ വിപണി അസ്ഥിരമാകുകയാണ് ചെയ്യുക. ഈ വേളയിലും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും.
ഇന്ത്യയിലെ വില നിശ്ചയിക്കുന്നതിന് മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്ക് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. രൂപയുടെ മൂല്യമാണ് പ്രധാന ഘടകം. മാത്രമല്ല, ആഭരണങ്ങളുടെ നിര്‍മാണ ചെലവ് കൂടുന്നതും കണക്കാക്കും. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറക്കുമതി നിരുല്‍സാഹപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയിട്ടുണ്ട്. ഇതും വില വര്‍ധനവിന് കാരണമാണ്.












Click it and Unblock the Notifications