Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില കൊതിപ്പിക്കുന്നു? ഇന്നും കുറഞ്ഞ നിരക്കില്‍ തന്നെ സ്വർണം വാങ്ങാം, എന്നാല്‍ വൈകിക്കേണ്ട

കേന്ദ്ര സർക്കാറിന്റെ ബജറ്റിന് ശേഷം രാജ്യത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതായുള്ള പ്രഖ്യാപനത്തിനൊപ്പം അന്താരാഷ്ട വിപണയിലെ ചലനങ്ങളും ആഭ്യന്തര വിപണയിലെ വിലയില്‍ പ്രതിഫലിക്കുകയായിരുന്നു. ജുലൈ മാസത്തിന്റെ അവസാനം വരെ കാര്യമായ ഇടിവ് തുടർന്ന വിലയില്‍ നേരിയ മാറ്റമുണ്ടാക്കുന്നത് ജുലൈ 31, ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിലാണ്.

ആഗസ്റ്റ് ഒന്നിന് 400 രൂപയും രണ്ടിന് 240 രൂപയുമായിരുന്നു പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വിപണി വില 51840 രൂപയായി ഉയർന്നു. എന്നാല്‍ മൂന്നാം തിയതിയാകട്ടെ നേരിയ ഇടിവ്, അതായത് 80 രൂപയുടെ കുറവ് വിലയില്‍ രേഖപ്പെടുത്തി. ഇതോടെ 51760 രൂപയിലേക്ക് വില ഇറങ്ങി. ഗ്രാമിന്റെ നിരക്ക് 6470 രൂപ. ഇതേ നിരക്കിലാണ് ഇന്നലേയും ഇന്നും വിപണി തുടരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായില്ലെന്ന് ചുരുക്കം.

gold-price-today-

ജുലൈ മാസം 17 ന് സ്വർണ വില പവന് 55000 എന്ന സമീപകാലത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് പിന്നീട് വില കുത്തനെ ഇടിഞ്ഞത്. കാര്യമായ ഇടിവ് രേഖപ്പെടുത്തുന്നത് ബജറ്റ് ദിനമായ ജുലൈ 23 ന്. രണ്ട് തവണയായിട്ടാണ് അന്ന് വില കുറഞ്ഞത്.

ബജറ്റ് അവതരണത്തിന് മുമ്പ് രൂപയാണ് കുറഞ്ഞതെങ്കില്‍ ബജറ്റ് അവതരണത്തിന് പിന്നാലെ വില 2000 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. സമീപകാലത്ത് തന്നെ പ്രതിദിനം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഇതോടെ വില 51960 ലേക്ക് എത്തുകയും ചെയ്തു.

പിന്നീട് ശ്രദ്ധേയമായ ഒരു ഇടിവ് രേഖപ്പെടുത്തുന്നത് ജുലൈ 26 നാണ്. പവന് 800 രൂപയുടെ ഇടിവോടെ വിപണി വില 50400 ലേക്ക് എത്തി.സമീപകാല മാസങ്ങളിലേ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. വിലയിലെ ഈ ഇടിവ് സ്വർണാഭരണ പ്രേമികള്‍ ശരിക്കും മുതലെടുക്കുന്നുണ്ടെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോർട്ട്. ജ്വല്ലറികളില്‍ സാധാരണയില്‍ കവിഞ്ഞുള്ള തിരക്കുണ്ടെന്ന് ഉടമകള്‍ പറയുന്നു.

അതേസമയം, ഒരുപവന്‍ സ്വർണം വാങ്ങാന്‍ 56000 രൂപയോളം കൊടുക്കേണ്ടി വരും. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി അഞ്ച് ശതമാനമാണ് കേരളത്തിലെ പണിക്കൂലി. ഡിസൈന്‍ അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകും. ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജുമൊക്കെ ചേരുമ്പോഴാണ് വില 56000 ത്തിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+