Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുറഞ്ഞ വിലയില്‍ തന്നെ; ആഭരണം വാങ്ങാന്‍ പ്ലാനുണ്ടോ? അറിയാം ഒരു പവന് എത്ര വരുമെന്ന്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. മൂന്നാം തിയ്യതി 58000 കടന്ന സ്വര്‍ണം പിന്നീട് കുറഞ്ഞിരുന്നു. അതേ നിരക്കാണ് തുടരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. അമേരിക്കന്‍ പലിശ നിരക്ക് ഉടന്‍ കൂട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതും സ്വര്‍ണത്തിന് ആവശ്യക്കാരെ കുറച്ചു.

അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില വന്‍തോതില്‍ ഉയരുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലയിലും മുന്നേറ്റം പ്രകടമാണ്. ഡോളര്‍ സൂചിക ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. സ്വാഭാവികമായും ഇന്ത്യന്‍ രൂപ കരകയറാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്ന സാഹചര്യം വിപണിയില്‍ ഇല്ല. അതേസമയം, വരുംദിവസങ്ങളിലെ മാറ്റം പ്രവചനാതീതമാണ്.

goldprice-january6

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 57720 രൂപയാണ് വില. ഗ്രാമിന് 7215 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള സ്വര്‍ണമാണിത്. ഗോള്‍ഡ് ലോണ്‍ അനുവദിക്കുന്നതിന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈടായി വാങ്ങുന്നതും ഇതേ പരിശുദ്ധിയിലുള്ള സ്വര്‍ണമാണ്.

അതേസമയം, 18 കാരറ്റിലുള്ള സ്വര്‍ണം ഗ്രാമിന് 5960 രൂപയാണ് വില. 22, 18 കാരറ്റുകളിലുള്ള സ്വര്‍ണത്തിന് കഴിഞ്ഞ ശനിയാഴ്ച ഈടാക്കിയിരുന്ന വില തുടരുകയാണ്. വെള്ളിയുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാം വെള്ളിക്ക് 95 രൂപയില്‍ തുടരുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2644 ഡോളര്‍ ആണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ മാറ്റം പ്രതീക്ഷിക്കാം.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 63000 രൂപ വരെ പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയായി മിക്ക ജ്വല്ലറികളും അഞ്ച് ശതമാനമാണ് ഈടാക്കുക. സ്വര്‍ണം, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. കൂടാതെ നേരിയ ഹാള്‍മാര്‍ക്കിങ് ചാര്‍ജും. എല്ലാം ചേര്‍ക്കുമ്പോഴാണ് 63000ത്തിലേക്ക് അടുക്കുക.

അതേസമയം, അലങ്കാരത്തിന് വേണ്ടി ആഭരണം അണിയുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ എങ്കില്‍ 18 കാരറ്റിന്റെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുമ്പോഴുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 10000 രൂപയ്ക്ക് അടുത്ത് കുറവുണ്ടാകും. പണിക്കൂലിയും ജിഎസ്ടിയും 18 കാരറ്റ് സ്വര്‍ണത്തിനും വേണ്ടി വരും.

ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നത് സ്വര്‍ണം വില കുറയുന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. 108.88 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപ മൂല്യം നഷ്ടപ്പെട്ടതാണ് തിരിച്ചടി. 85.79 എന്ന നിരക്കിലാണ് രൂപയുള്ളത്. ബിറ്റ് കോയിന്‍ വില 99000 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറിവരികയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളര്‍ കടന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+