സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനും ഗ്രാം സ്വര്‍ണത്തിനും വില എത്രയാണ്? ആഭരണം വാങ്ങുമ്പോള്‍ എത്ര അധികമായി നല്‍കണം, കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും നിശ്ചയിക്കുന്നത് എങ്ങനെയാണ്. സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്. അടുത്ത ബുധനാഴ്ച എന്തു മാറ്റമാണ് സ്വര്‍ണ വിപണിയില്‍ സംഭവിക്കാന്‍ പോകുന്നത്...
സ്വര്‍ണവും സ്വര്‍ണവിലയും നിരീക്ഷിക്കുന്നവര്‍ക്ക് അറിയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചുരുക്കി മനസിലാക്കാം. കേരളത്തില്‍ പ്രചാരമുള്ള വിവിധ കാരറ്റ് സ്വര്‍ണങ്ങളുണ്ട്. 24, 22, 18, 14, 9 കാരറ്റുകളിലെ സ്വര്‍ണങ്ങളാണ് പ്രചാരണത്തില്‍. കാരറ്റ് കുറയുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ അളവിലും കുറവ് വരും. കാരറ്റ് കുറയുമ്പോള്‍ വിലയും കുറയും.

ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14155, പവന്‍ വില 113240
18 കാരറ്റ് ഗ്രാം വില 11630, പവന്‍ വില 93040
14 കാരറ്റ് ഗ്രാം വില 9060, പവന്‍ വില 72480
9 കാരറ്റ് ഗ്രാം വില 5840, പവന്‍ വില 46720.
മേല്‍പ്പറഞ്ഞതെല്ലാം സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താവ് അധികമായി നല്‍കണം. ഒരു പവന് ഏകദേശം 10000 രൂപ അധികമായി പ്രതീക്ഷിക്കാം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ഇതില്‍ മാറ്റം വരും. കുറഞ്ഞ കാരറ്റുകള്‍ക്കും പണിക്കൂലി കൂടും. 24 കാരറ്റില്‍ ബാര്‍, കോയിന്‍ എന്നിവ ലഭിക്കും. 22 കാരറ്റില്‍ കോയിനും ആഭരണവും കിട്ടും. മറ്റു കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രവും.
കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് സ്വര്‍ണ വ്യാപാരികളുടെ കൂട്ടായ്മയാണ്. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവയിലെ മാറ്റം നോക്കിയാണ് ഓരോ ദിവസവും വില നിശ്ചയിക്കുക. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക്, ക്രൂഡ് ഓയില്‍ വില, ഡോളര്‍ മൂല്യം, പണപ്പെരുപ്പം, യുദ്ധ സാഹചര്യം എന്നിവയെല്ലാം സ്വര്‍ണവിലയില്‍ മാറ്റം വരുത്താന്‍ കാരണമായ ഘടകങ്ങളാണ്.
അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അതിനോട് ചേര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കാം. എന്നാല്‍ തുടര്‍ച്ചയായി കുറഞ്ഞ് വലിയ ഇടിവിലേക്ക് എത്തുമെന്ന് അതിന് അര്‍ഥമില്ല. പകരം ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. യുദ്ധം അവസാനിച്ചില്ലെങ്കില്‍ ആഗോള വിപണിയില്‍ നിക്ഷേപത്തിന് അനുകൂലമായ സുസ്ഥിരമായ സാഹചര്യം വരില്ല. ഈ പ്രതിസന്ധി തീര്‍ന്നാല്‍ മാത്രമാണ് സ്വര്‍ണവിലയിലും സ്ഥിരത കൈവരൂ.




Click it and Unblock the Notifications
