Get Updates
Get notified of breaking news, exclusive insights, and must-see stories!

Gold Rate Today: സ്വർണ വിലയില്‍ വീണ്ടും ഇടിവ്: ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ നിന്നും താഴേക്ക്

കൊച്ചി: സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയ മാസമായിരുന്നു ജൂണ്‍. മെയ് മാസത്തിലെ റെക്കോർഡ് നിരക്കില്‍ നിന്നും സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ജൂണില്‍ സ്വർണ വിലയെത്തി. ജൂണ്‍ പിന്നിട്ട് ജുലൈയിലേക്ക് എത്തുമ്പോള്‍ കൃത്യമായ പ്രവചനം നടത്താന്‍ സാധിക്കാത്ത തരത്തിലാണ് സ്വർണ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർനിരക്കില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ യഥാക്രമം പവന് 43320, ഗ്രാമിന് 5415 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വില്‍പ്പന. പവന് 43400, ഗ്രാമിന് 5425 -ഉം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നിരക്ക്.

gold-rate

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റ് സ്വർണത്തിലും ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വർണം വാങ്ങാന്‍ നല്‍കേണ്ടിയിരുന്നത് 5916 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 5907 രൂപയായി കുറഞ്ഞു. അതായത് 9 രൂപയുടെ ഇടിവ്. 47328 എന്ന നിരക്കില്‍ നിന്നും 72 രൂപ കുറഞ്ഞ് പവന് 47256 എന്ന നിലയിലേക്കും 24 കാരറ്റ് സ്വർണത്തിന്റെ വില നിലവാരം എത്തി.

160 രൂപയെന്ന സമീപകാലത്തെ ഏറ്റവും ഉയർന്ന വർധനവോടെയായിരുന്നു ഈ മാസം സ്വർണ വിപണി ആരഭിച്ചത്. ജൂണ്‍ 30 ന് രേഖപ്പെടുത്തിയ പവന് 43160 എന്നതായിരുന്നു സമീപകാലത്തെ ഏറ്റവും താഴ്ന്ന സ്വർണ വില. എന്നാല്‍ ജുലൈ ഒന്നിന് വിലയില്‍ 160 രൂപയുടെ വർധനവ് ഉണ്ടായതോടെ നിരക്ക് 43320 എന്ന നിലയിലേക്ക് എത്തി.

ജുലൈ ഒന്നിലെ വില തന്നെയായിരുന്നു രണ്ടാം തിയതിയും തുടർന്നത്. മൂന്നാം തിയതി പനവ് 80 രൂപ കുറഞ്ഞ് വില 43240 ലേക്ക് എത്തിയെങ്കിലും നാലാം തിയതി 80 രൂപ വർധിച്ചതോടെ വില വീണ്ടും 43320 എന്ന നിലയിലേക്ക് തിരിച്ചെത്തി. ജുലൈ 5 ന് 80 രൂപ വീണ്ടും വർധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 43400 എന്ന നിരക്കിലേക്ക് സ്വർണവിലയെത്തുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം രാജ്യാന്തര വിപണയില്‍ സ്വർണ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ട്രോയ് ഔൺസിന് 1917 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണ വിലക്ക് മങ്ങൽ ഏൽപ്പിച്ചത്. എന്നാല്‍ രാജ്യാന്തര വിപണിയിൽ ഈ വർഷം ട്രോയ് ഔൺസ് വില പുതിയ തലത്തിലേക്ക് എത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+