സ്വർണ വില ഇടിഞ്ഞു: ആശങ്കയ്ക്ക് നേരിയ ആശ്വാസം, തുടക്കം മോശമാക്കിയില്ല
മാസത്തിന്റെ അവസാന ദിവസങ്ങളില്‍ അടിച്ചുകയറിയെങ്കിലും ആഗസ്തിലെ മൊത്തം കണക്ക് എടുക്കുമ്പോള്‍ സ്വർണ വിലയില്‍ ആശ്വസിക്കാനുള്ള വകയാണുള്ളത്. ആഗസ്ത് ഒന്നിലെ പവന് 44320 എന്ന വിലയും 31 ലെ 44120 എന്ന വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ 200 രൂപയുടെ ഇടിവ് സംഭവിച്ചതായി കാണാന്‍ കഴിയും.
ആയിരത്തിലേറെ രൂപയുടെ കുറവ് ഉണ്ടായിരുന്നിടത്ത് നിന്നാണ് മാസാവസാനത്തെ വർധനവോടെ 200 എന്ന വ്യത്യാസത്തിലേക്ക് എത്തിയത്. ആഗസ്തിലെ അവസാന ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടായെങ്കിലും സെപ്തബറിന്റെ തുടക്കം സ്വർണ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു.

പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില യഥാക്രമം 44040 രൂപയും, 5505 രൂപയാണ്. പവന് 44120, ഗ്രാമിന് 5515 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില. 24 ഗ്രാം സ്വർണത്തിന്റെ വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 6005 എന്ന നിരക്കിലും, പവന് 88 രൂപ കുറഞ്ഞ് 48040 രൂപയിലുമാണ് വില്‍പ്പന.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വർണ വിലയില്‍ 360 രൂപയുടെ വർധനവാണ് ഉണ്ടായത്. വ്യാഴാഴ്ച 240 രൂപയും ബുധനാഴ്ച 120 രൂപയുമാണ് വർധിച്ചത്. ഈ നിലയില്‍ നിന്നാണ് നേരിയതെങ്കിലും ആശ്വാസം നല്‍കുന്ന ഒരു ഇടിവ് സെപ്തംബറിലെ ആദ്യ ദിനത്തില്‍ തന്നെ ഉണ്ടായിരിക്കുന്നത്. അതേസമയം, വില വരും ദിവസങ്ങളില്‍ വർധിക്കാനും സാധ്യതയുണ്ട്.
ഒരു പവൻ സ്വർണത്തിന് 44320 രൂപ എന്ന നിരക്കിലായിരുന്നു ആഗസ്ത് മാസത്തില്‍ സ്വർണ വില്‍പ്പന ആരംഭിച്ചത്. മാസത്തിലെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെ. ഓഗസ്റ്റ് 18 ന് രേഖപ്പെടുത്തിയ 43280 രൂപയാണ് ആഗസ്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഈ നിരക്ക് 19, 20,21 തിയതികളിലും തുടർന്നു. പിന്നീടാണ് സ്വർണ വിലയില്‍ തുടർച്ചയായ വർധനവ് ഉണ്ടാവുന്നതും വില ആഗസ്ത് ഒന്ന് 44120 എന്ന നിലയിലേക്ക് എത്തുന്നതും.
അഗോള വിപണയിലെ ചലനങ്ങളാണ് ആഗസ്ത് മാസം അവസാനത്തിലെ സ്വർണ വില വർധനവിന്റെ കാരണം. യുഎസ് ലേബർ ഡാറ്റ പുറത്തു വന്നതോടെ പുതിയ പലിശ നിരക്ക് വർധനവ് ഉണ്ടാകില്ലെന്ന സൂചന സ്വർണ്ണത്തിന് നേട്ടമാകുകയായിരുന്നു. ഇതോടെ സ്വർണം തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടത്തിലേക്കാണ് എത്തുന്നത്. സ്‌പോട്ട് ഗോൾഡ് ഔൺസിന്1,942.56 ഡോളറാണ് വെള്ളിയാഴ്ചത്തെ നിരക്ക്.
ട്രഷറി ബോണ്ട് യീൽഡും ഡോളറും ഇടിഞ്ഞതോടെയാണ് സ്വർണ വില മുന്നേറ്റം. ഡോളറിന്റെ ഇടിവ് മറ്റു കറൻസിയിൽ സ്വർണം വാങ്ങുന്നവർക്ക് വിലയിൽ നേട്ടം ലഭിക്കുന്നതിന് ഇടയാക്കും. അതേസമയം, തമിഴ്നാട്ടില്‍ ഒരു പവന് 44,360 രൂപയാണ് വില. ഡല്‍ഹിയില്‍ 44,240 രൂപയും മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളില്‍ 44,040 രൂപയുമാണ് സ്വര്‍ണവില.
വെള്ളി വില
വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 80.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 641.60 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,200 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിക്ക് 80700 രൂപയായിരുന്നു വില












Click it and Unblock the Notifications