Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില ഞെട്ടിച്ചു; ഒറ്റയടിക്ക് ഉയര്‍ന്നത് 2400 രൂപ, ഇന്നത്തെ പവന്‍, ഗ്രാം വില, കൂടെ പറന്ന് വെള്ളി

കൊച്ചി: സ്വര്‍ണത്തിന് കേരളത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് മാത്രം 2400 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചു. ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടുന്നുണ്ട്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ് വിപണിയെ താളം തെറ്റിക്കുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ് കരുത്താര്‍ജിച്ചതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്.

സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയ പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം സ്വര്‍ണത്തിലൂടെ മാത്രമല്ല, വെള്ളി ഇടപാടിലൂടെയും വലിയ ലാഭം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

gold price kerala october 14

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11795 രൂപയായി. ഒരു പവന് 94360 രൂപയും. സ്വര്‍ണവില 95000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും. വില കൂടിയിരിക്കെ, കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുന്നവര്‍ക്കും തിരിച്ചടിയാണ്. കാരണം എല്ലാ കാരറ്റിലുള്ള സ്വര്‍ണത്തിനും വില കുതിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9700 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും 9 കാരറ്റ് ഗ്രാമിന് 4865 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ വലിയ കുതിച്ചു ചാട്ടമാണ് സ്വര്‍ണത്തിനുണ്ടായത്. 100 ഡോളറില്‍ അധികം ഉയര്‍ന്ന് 4163 ഡോളറിലെത്തി. വൈകാതെ 4500 ഡോളറില്‍ എത്തുമെന്നാണ് വിവരം. അങ്ങനെ സംവിച്ചാല്‍ കേരളത്തില്‍ വില ഒരു ലക്ഷം കവിയും.

സ്വര്‍ണവില 7800 രൂപ വര്‍ധിച്ചു

ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില രേഖപ്പെടുത്തിയത് 86560 രൂപയായിരുന്നു. മൂന്നാം തിയ്യതിയായിരുന്നു ഈ വില. ഇന്നത്തെ വിലയേക്കാള്‍ 7800 രൂപ കുറവായിരുന്നു അന്ന്. അതായത്, അന്ന് ഒരു പവന്‍ ആഭരണം വാങ്ങിയ വ്യക്തിക്ക് 7800 രൂപ ലാഭമാണ്. ആ സ്വര്‍ണം ഇന്ന് വിറ്റാല്‍ ഇത്രയും രൂപ അധികമായി കൈയ്യില്‍ കിട്ടും. വൈകാതെ സ്വര്‍ണം ഒരു ലക്ഷം കടക്കുമെന്ന വാര്‍ത്തകളുള്ളതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ മിക്കവരും മടിക്കുകയാണ്.

സ്വര്‍ണം കൈവശമുള്ളവര്‍ ഇപ്പോള്‍ വില്‍ക്കുന്നത് ഉചിതമാകില്ല. കാരണം ഇനിയും വില കൂടുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത വര്‍ഷം വീണ്ടും ഉയരുമെന്നും പറയപ്പെടുന്നു. എന്നാല്‍ അപൂര്‍വം ചില സാമ്പത്തിക വിദഗ്ധര്‍ മാത്രം ഈ ഉയര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറയുമെന്ന് പ്രവചിക്കുന്നുണ്ട്.

22 കാരറ്റിന് വില കൂടിയ സാഹചര്യത്തില്‍ 18 കാരറ്റ് ഉള്‍പ്പെടെയുള്ള സ്വര്‍ണത്തെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ സ്വര്‍ണത്തിനും വില കൂടുകയാണ്. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ചേര്‍ത്ത് 103500 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ആഭരണം ധരിച്ച് പുറത്തിറങ്ങുന്നതിലുള്ള ആശങ്കയും ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+