Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പറക്കുന്നു; വില കുത്തനെ വര്‍ധിച്ചു... ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്, പവന്‍ വില

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 600 രൂപയോളം ഇന്ന് വര്‍ധിച്ചു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. പലിശ നിരക്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് പുതിയ വില മാറ്റത്തിന് കാരണം. വരുമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് കരുതി നിക്ഷേപകര്‍ ബദല്‍ മാര്‍ഗം തേടുമ്പോഴാണ് സ്വര്‍ണത്തിലേക്ക് എത്തുന്നത്.

സര്‍ക്കാര്‍ മാറുന്നുവെന്ന തോന്നലുണ്ടായത് വോട്ടെണ്ണല്‍ ദിനത്തില്‍ ഓഹരി വിപണി കുത്തനെ ഇടിയാന്‍ കാരണമായിരുന്നു. ഇന്നലെ ചിത്രം മാറി വരുന്നുണ്ട്. അതേസമയം, എണ്ണവില ഉയരാന്‍ തുടങ്ങിയത് ഒരു ആശങ്കയാണ്. ഡോളര്‍ മൂല്യം ശക്തിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയും കാണുന്നു എന്നിവയെല്ലാമാണ് വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍. ഇനി സ്വര്‍ണവിലയെ കുറിച്ച് വിശദീകരിക്കാം...

goldprice-june6

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 53840 രൂപയാണ്. 53280 രൂപയില്‍ നിന്നാണ് വില കുതിച്ചത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6730 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില ജൂണ്‍ മൂന്നിന് ആയിരുന്നു. പവന് 52880 രൂപയായിരുന്നു അന്നത്തെ വില. ആയിരം രൂപയോളമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം...

വില നിലവാര പട്ടികയില്‍ കാണുന്ന വില ആയിരിക്കില്ല ആഭരണം വാങ്ങാന്‍ ജ്വല്ലറിയിലെത്തിയാല്‍ നല്‍കേണ്ടി വരിക. പവന്‍ വില മാത്രമാണ് നിലവാര പട്ടികയിലുണ്ടാകുക. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ അതിന്റെ പണിക്കൂലി കൂടി നല്‍കേണ്ടി വരും. ശേഷം ജിഎസ്ടിയും. എത്രയാണ് പണിക്കൂലി വരുന്നത് എന്ന് ഉപഭോക്താക്കള്‍ ചോദിച്ചറിയണം. 4, 5 ശതമാനം പണിക്കൂലിയില്‍ ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറികളുണ്ട്.

എല്ലാ ആഭരണങ്ങല്‍ക്കും ഈ പണിക്കൂലിയിലാകില്ല. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ എന്നിവയ്ക്ക് പണിക്കൂലി വര്‍ധിക്കും. അതേസമയം, ഡിസൈന്‍ കുറവുള്ള ആഭരണങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലി മതി. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവിന് പരമാവധി വിലപേശാം. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടേയും ചേര്‍ത്ത സഖ്യ കണക്കാക്കിയാണ് ജിഎസ്ടി ഈടാക്കുക എന്നതും ശ്രദ്ധിക്കണം.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ വൈകാതെ കുറയ്ക്കുമെന്നാണ് പുതിയ പ്രചാരണം. ഇതോടെ നഷ്ടം ഭയന്നാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്. ഡോളര്‍ സൂചിക 104.12ലേക്ക് ഇടിയുകയും ചെയ്തു. ഇതോടെ മറ്റു കറന്‍സികള്‍ക്ക് മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.45ലേക്ക് എത്തിയിരിക്കുകയാണ്. ആര്‍ബിഐ പുതിയ പണനയം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

എണ്ണവില ഉയരാന്‍ തുടങ്ങി എന്നതാണ് മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 78.68 ഡോറളിലെത്തി. ഇന്ത്യയില്‍ സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടിയത് നിക്ഷേപകരില്‍ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാറുമ്പോള്‍ സാമ്പത്തിക നയത്തില്‍ മാറ്റം വരുമെന്ന ആശങ്കയാണ് നിക്ഷേപകര്‍ക്കുണ്ടാകുക. പുതിയ സര്‍ക്കാരില്‍ ആന്ധപ്രദേശിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് വ്യക്തമായതോടെ നിക്ഷേപകര്‍ക്ക് പ്രതീക്ഷയുണ്ട്. ജനപ്രീതി പിടിച്ചുപറ്റാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നും കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+