Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിച്ചു; വിലയില്‍ വന്‍ വര്‍ധനവ്... സര്‍വകാല റെക്കോര്‍ഡിലേക്ക് മഞ്ഞലോഹം, മാറിചിന്തിക്കാം

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്. കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1800ലധികം രൂപയുടെ വര്‍നവാണുള്ളത്. വിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നാണ് വിവരം.

എണ്ണവിലയില്‍ വര്‍ധനവ് പ്രകടമാണ്. ഡോളര്‍ സൂചിക ഇടിയുകയും ചെയ്തു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് കാട്ടുന്നുണ്ട്. ചില്ലറ വിലക്കയറ്റത്തിലെ പുതിയ കണക്ക് സ്വര്‍ണ വിപണിക്ക് ഉണര്‍വേകിയിരിക്കുകയാണ്. സ്വര്‍ണവില ഇത്രയും കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്കാണ് ആശങ്ക. ആഘോഷങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ അളവ് കുറയ്ക്കാനാണ് സാധ്യത. ഇന്നത്തെ വില സംബന്ധിച്ച് അറിയാം...

gold-rate-may16

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്. 560 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6785 രൂപയിലെത്തി. ഈ മാസം ഏറ്റവും കുറഞ്ഞ വില പവന് 52440 രൂപയായിരുന്നു. സ്വര്‍ണവില ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞ മാസം 19നായിരുന്നു. പവന് 54520 രൂപയായിരുന്നു അന്ന്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ വരെ ചെലവ് വന്നേക്കാം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോഴാണിത്. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ വിലപേശേണ്ടി വരും. ചില ജ്വല്ലറികള്‍ പണിക്കൂലി ഇല്ലാതെ ആഭരണം വില്‍ക്കുന്നുണ്ട്. ചില ജ്വല്ലറികള്‍ പണിക്കൂലിയില്‍ ഇളവ് നല്‍കുകയും ചെയ്യുന്നു.

ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 2000 രൂപയുടെ വരെ കുറവ് വന്നേക്കും. വാങ്ങിയ ജ്വല്ലറിയില്‍ തന്നെയാണ് പഴയ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ താരതമ്യേന ഉയര്‍ന്ന മൂല്യം കിട്ടും. വില കുതിച്ചുയരുമ്പോള്‍ രണ്ട് മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ് പ്രവണത വര്‍ധിച്ചു എന്നതാണ് ഒരു കാര്യം. 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നതാണ് മറ്റൊന്ന്.

22 കാരറ്റ് സ്വര്‍ണമാണ് മലയാളികള്‍ സാധാരണ ഉപയോഗിക്കാറ്. ഇതിനേക്കാള്‍ വലിയ വിലക്കുറവുള്ളതാണ് 18 കാരറ്റ് സ്വര്‍ണം. വില കുതിച്ചുയര്‍ന്നതോടെ 18 കാരറ്റില്‍ വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങള്‍ ഇറക്കിയിരിക്കുകയാണ് ജ്വല്ലറികള്‍. ഇതാകട്ടെ, നിരവധി പേരെ ആകര്‍ഷിക്കുന്നുമുണ്ട്. അതേസമയം, സ്വര്‍ണം പണയം വയ്ക്കുന്നതില്‍ പുതിയ നിബന്ധനകള്‍ ബാങ്കുകള്‍ നടപ്പാക്കി തുടങ്ങി.

എണ്ണവില ബ്രെന്റ് ക്രൂഡ് ബാരലിന് 83.09 ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 104.21ലേക്ക് ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 83.46 എന്ന നിരക്കിലാണ്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും സ്വര്‍ണം വാങ്ങുന്നത് ഒരിക്കലും നഷ്ടമാകില്ലെന്ന് ഈ രംഗത്തെ നിക്ഷേപകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+