സ്വര്‍ണവില കുറഞ്ഞു; നേരിയ വിലമാറ്റം മാത്രം, വന്‍ കുതിപ്പുണ്ടാകുമെന്ന് സൂചന, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഇന്നലെ വലിയ തോതില്‍ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ നേരിയ ഇടിവ്, വരും ദിവസങ്ങളില്‍ സ്വര്‍ണവില കൂടുമെന്നാണ് പ്രവചനങ്ങള്‍. അമേരിക്ക പലിശ നിരക്ക് കുറച്ചതാണ് ഈ പ്രവചനത്തിന് കാരണം. ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുമെന്നതിനാല്‍ സ്വര്‍ണ നിക്ഷേപം കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 95840 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പവന്‍ വില 94920 രൂപയുമാണ്. വൈകാതെ ഈ പരിധികളെല്ലാം മാറുമെന്നാണ് വിവരം. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നവര്‍ നേരിടുന്ന വെല്ലുവിളി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയേക്കുമെന്നും സൂചനകളുണ്ട്.

കേരളത്തിലെ ഇന്നത്തെ പവന്‍ വില
22 കാരറ്റ്- 95480 രൂപ
18 കാരറ്റ്- 78520 രൂപ
14 കാരറ്റ്- 61160 രൂപ
9 കാരറ്റ്- 39480 രൂപ
കേരളത്തിലെ ഇന്നത്തെ ഗ്രാം വില
22 കാരറ്റ്- 11935 രൂപ
18 കാരറ്റ്- 9815 രൂപ
14 കാരറ്റ്- 7645 രൂപ
9 കാരറ്റ്- 4935 രൂപ
വെള്ളിയുടെ ഗ്രാം വില 196 രൂപ
അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര ചര്‍ച്ച ഡല്‍ഹിയില്‍ നടക്കുകയാണ്. ഇതിന്റെ ഫലം ഇരുരാജ്യങ്ങളുടെയും ബന്ധത്തെ സ്വാധീനിക്കും. ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ ഉയര്‍ന്ന താരിഫ് അമേരിക്ക കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. ഇതിന് വേണ്ടി ഇന്ത്യ എന്തെല്ലാം വിട്ടുവീഴ്ചകള്‍ ചെയ്യുമെന്നതും അറിയണം. രൂപയുടെ മൂല്യം ഇടിയുന്നത് കയറ്റുമതിക്കാര്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഇറക്കുമതിക്കാര്‍ക്ക് നഷ്ടവും.
ഇന്ത്യന്‍ രൂപ ഇന്ന് വീണ്ടും മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ 90.13 എന്ന നിരക്കിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ സൂചിക 98.69 ആയിട്ടുണ്ട്. രൂപ മൂല്യം ഉയര്‍ന്നാല്‍ ഇറക്കുമതി ചെലവ് കുറയും. ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളാണ് ക്രൂഡ് ഓയിലും സ്വര്‍ണവും. അതുകൊണ്ടുതന്നെ രൂപ കരുത്ത് വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്വര്‍ണവില ഇനിയും ഉയരും.
ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒരു പവന്‍ ആഭരണത്തിന് 1.03 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 95000 വരെ കിട്ടിയേക്കും. അതേസമയം, പഴയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ജ്വല്ലറികള്‍ പഴയ താല്‍പ്പര്യം കാണിക്കുന്നില്ല എന്ന ഉപഭോക്താക്കള്‍ പറയുന്നു. ഇനിയും വില കൂടുമെന്ന് റിപ്പോര്‍ട്ടുകളുള്ളതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ കാത്തിരുന്നാല്‍ ലാഭം കൊയ്യാം.












Click it and Unblock the Notifications