Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില താഴുന്നു; 49000ത്തില്‍ നിന്ന് ഇറങ്ങി... നേരിയ ആശ്വാസം മാത്രം, പവന്‍, ഗ്രാം നിരക്ക്

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴുന്നു. നേരിയ ആശ്വാസം മാത്രമാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉപഭോക്താക്കള്‍ക്കുള്ളത്. എങ്കിലും 49000 എന്ന കൂറ്റന്‍ വിലയില്‍ നിന്ന് പവന്‍ നിരക്ക് കുറയുന്നു എന്നത് എടുത്തു പറയണം. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടില്ല. വില കയറാനുള്ള സാധ്യതയും ബാക്കിയായി നില്‍ക്കുന്നു.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ഒന്നാം തിയ്യതിയിലെ 46320 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് 21ലെ 49440 രൂപയും. പിന്നീട് നേരിയ തോതില്‍ സ്വര്‍ണവില കുറഞ്ഞുവരുന്നുണ്ട്. ശനിയാഴ്ച പവന് 49000ത്തിലെത്തി. തിങ്കളാഴ്ചയും വില മാറിയില്ല. ഇന്ന് 80 രൂപയുടെ കുറവുണ്ടായി. ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 53500 രൂപ വരെ ചെലവ് വരും.

gold-price-march26

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന വില 48920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 6115 ആയി. അതേസമയം, ആഗോള വിപണിയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 2171.60 ഡോളറില്‍ നിന്ന് 2174.80 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ വ്യാപാരത്തിന്റെ പ്രതിഫലനം നാളെ സ്വര്‍ണവിലയില്‍ കണ്ടേക്കാം.

ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്ന പ്രചാരണം ശക്തമാണ്. ഇതാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിഞ്ഞതാണ് ഡോളറിന് നേട്ടമായത്. ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുന്നതോടെ എല്ലാ ലോഹങ്ങള്‍ക്കും വില കൂടിയേക്കും.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.33 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച 83.43 എന്ന നിരക്ക് വരെ എത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ച രൂപ രേഖപ്പെടുത്തിയത് 83.48 എന്ന നിരക്കാണ്. ഇതിലേക്ക് വീണ്ടും രൂപ കൂപ്പുകുത്തുമോ എന്നാണ് അറിയേണ്ടത്. ചൈനീസ് നാണയമായ യുവാന്‍ കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു എങ്കിലും അവരുടെ കേന്ദ്ര ബാങ്ക് അതിവേഗം ഇടപെടുകയായിരുന്നു.

എണ്ണവിലയിലെ ഉയര്‍ച്ചയാണ് വിപണി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും ചൈനയില്‍ നിന്ന് ഉള്‍പ്പെടെ എണ്ണയ്ക്ക് ആവശ്യം ഏറിയതും ചെങ്കടല്‍, യുക്രൈന്‍ തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളുമാണ് എണ്ണവില ഉയര്‍ത്തുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് ഇന്ന് 86.73 ഡോളറാണ് പുതിയ വില. ഡബ്ല്യുടിഐ 81.94 ഡോളര്‍, മര്‍ബണ്‍ ക്രൂഡ് 86.55 ഡോളര്‍ എന്നിങ്ങനെയാണ് വില രേഖപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+