Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കൂടി; ഇനിയും കുതിക്കുമെന്ന് പ്രവചനം, വന്‍ പ്രഖ്യാപനത്തിന് ട്രംപ്, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് നാമമാത്രമായ വര്‍ധനവാണ് കാണിക്കുന്നതെങ്കിലും വൈകാതെ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാന പ്രഖ്യാപനത്തിന് ഒരുങ്ങുന്നു എന്ന വിവരമാണ് സ്വര്‍ണവിപണി ഉറ്റുനോക്കുന്നത്. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്.

ഡോളര്‍ മൂല്യത്തില്‍ ഇടിവ് വരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വലിയ മുന്നേറ്റം നടത്തുന്നില്ല. ഇസ്രായേലും സിറിയയും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യം എണ്ണവില കൂട്ടിയേക്കുമെന്ന് പ്രവചനമുണ്ടായെങ്കിലും അങ്ങനെ സംഭവിച്ചില്ല. ഇനി കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില അറിയാം...

gold-price-kerala-july21

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 80 രൂപ കൂടി 73440 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണിത്. 22 കാരറ്റ് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9180 രൂപയായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 10 രൂപ കൂടി 7530 രൂപയിലെത്തി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 60240 രൂപയാകും. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3560 ഡോളറിന് അടുത്തെത്തിയിട്ടുണ്ട്.

എല്ലാ ദിവസവും വിലയില്‍ മാറ്റം രേഖപ്പെടുത്തുന്ന ലോഹമാണ് സ്വര്‍ണം. കൂടുതല്‍ പേര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനാലാണിത്. വ്യക്തികള്‍ മാത്രമല്ല, കമ്പനികളും രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പണമാക്കി ഉപയോഗിക്കാം എന്ന ധാരണയിലാണ് കേന്ദ്ര ബാങ്കുകള്‍ മുഖേന ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത്.

മൂന്ന് തരത്തില്‍ സ്വര്‍ണം വാങ്ങാം

വ്യക്തികളെ സംബന്ധിച്ചിടത്തോളം മൂന്ന് തരത്തില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ബാറുകള്‍, കോയിനുകള്‍, ആഭരണങ്ങള്‍. 24 കാരറ്റില്‍ മാത്രമാണ് ബാറുകള്‍ ലഭിക്കുക. കോയിനുകള്‍ 24, 22 കാരറ്റുകളില്‍ കിട്ടും. ആഭരണങ്ങള്‍ 22 മുതല്‍ ഏറ്റവും കുറഞ്ഞ പരിശുദ്ധിയിലുള്ള ഒമ്പത് കാരറ്റ് സ്വര്‍ണത്തില്‍ വരെ ലഭിക്കും. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉപഭോക്താവ് നല്‍കണം.

അതേസമയം, സ്വര്‍ണാഭരണം തിരിച്ചു വില്‍ക്കുന്ന വേളയില്‍ പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉപഭോക്താവിന് നഷ്ടമാകും. മാത്രമല്ല, പഴയ സ്വര്‍ണം തിരിച്ചെടുക്കുന്ന വേളയില്‍ ജ്വല്ലറി വ്യാപാരികള്‍ രണ്ട് ശതമാനം കുറവ് വരുത്തുകയും ചെയ്യും. നിരന്തരം ഉപയോഗിച്ചത് ഫലമായി ആഭരണത്തിന് തേയ്മാനം സംഭവിക്കാനും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് പറയപ്പെടുന്നത്. അമേരിക്കയില്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ ഒരുഭാഗം സ്വര്‍ണത്തിലും ബിറ്റ് കോയിനിലും നിക്ഷേപിക്കാന്‍ വൈകാതെ ട്രംപ് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണത്തിന് ഇനിയും ആവശ്യംവരും. കോടിക്കണക്കിന് ഡോളര്‍ കൂടി സ്വര്‍ണവിപണിയിലേക്ക് വന്നാല്‍ ഔണ്‍സ് വില വൈകാതെ 3500 ലേക്ക് എത്തുമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+