Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപയുടെ മൂല്യം കൂടി; സ്വര്‍ണം വില കുറഞ്ഞു... ഡോളര്‍ പരുങ്ങലില്‍, വിപണി മാറ്റങ്ങള്‍

കൊച്ചി: രണ്ടുദിവസത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 80 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ മുന്നേറ്റമാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. മെയ് മാസത്തില്‍ 45500ത്തിന് മുകളിലെത്തിയ സ്വര്‍ണം ഇപ്പോള്‍ 43500 ന് താഴെയാണ്. ഈ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തിലെ സ്വര്‍ണവില 43320 രൂപയായിരുന്നു. ഇന്ന് 43240 രൂപയായി കുറഞ്ഞു. ഗ്രാമിന് നല്‍കേണ്ടത് 5405 രൂപയാണ്. ഗ്രാമിന്റെ വിലയില്‍ 10 രൂപയുടെ മാറ്റമാണുണ്ടായിരിക്കുന്നത്. സ്വര്‍ണവില കുറയുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. രൂപ മൂല്യം കൂടിയത് ഇതിന് തെളിവാണ്. എന്നാല്‍ ഡോളര്‍ ഇന്‍ഡക്‌സ് നെഗറ്റീവില്‍ നില്‍ക്കുന്നത് ആശങ്ക ബാക്കിയാക്കുന്നു.

gold

രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റമാണ് ഇന്ന് പ്രകടകമാകുന്നത്. ഡോളറിനെതിരെ 81.80 എന്ന നിരക്കിലാണ് രൂപ. ഏറെ കാലത്തിന് ശേഷമാണ് രൂപ ഇത്രയും കരുത്താര്‍ജിക്കുന്നത്. ജൂണ്‍ ആദ്യവാരം 82.40 എന്ന നിരക്കിലുണ്ടായിരുന്ന രൂപയാണ് ഒരു മാസം പിന്നിടുമ്പോള്‍ 81.80 എന്ന നിരക്കിലെത്തിയിരിക്കുന്നത്. അതേസമയം, എണ്ണ വിപണിയില്‍ മാറ്റം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ രൂപയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നു.

ആഗോള വിപണിയില്‍ എണ്ണ വില 75 ഡോളറിലാണ്. ഉല്‍പ്പാദനം വെട്ടിക്കുറച്ച് വില വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. എന്നാല്‍ സൗദിയുടെ നീക്കം ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ല എന്നാണ് കരുതുന്നത്. കാരണം, സൗദിയേക്കാള്‍ റഷ്യയെ ആണ് ഇന്ത്യ എണ്ണയ്ക്കായി ആശ്രയിക്കുന്നത്. റഷ്യ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടില്ല.

ഡോളര്‍ ഇന്‍ഡക്‌സ് ഇപ്പോഴും നെഗറ്റീവില്‍ തുടരുകയാണ്. 102.88 എന്ന നിരക്കിലാണ് ഡോളര്‍. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയും. സ്വര്‍ണവും ഡോളറും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവയാണ്. പണപ്പെരുപ്പ ഭീതിയില്‍ നിന്ന് അമേരിക്കന്‍ വിപണി കരകയറാത്തതാണ് ഡോളറിന് തിരിച്ചടിയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+