സ്വര്‍ണം കുതിച്ച് എങ്ങോട്ടാണ്; ഇന്നും വില വര്‍ധിച്ചു... ഒരു പവന്‍ ആഭരണത്തിന് 69000 രൂപ ചെലവ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കയറി വരികയാണ്. ഈ മാസം ഇതുവരെ 1920 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 4000 രൂപ കയറിയിരുന്നു. ഓരോ മാസവും വന്‍ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന ഓരോ പ്രസ്താവനകളും വിപണിയില്‍ വന്‍ ചിലനം സൃഷ്ടിക്കുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില കയറിയതിന്റെ പ്രതിഫലനമാണ് കേരളത്തിലും ഇന്ന് കണ്ടത്. ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിച്ചു. ഇന്ത്യന്‍ രൂപ വീണ്ടും ഇടിഞ്ഞു. ബിറ്റ് കോയിന്‍ വില മുന്നേറി. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കയറിയിട്ടുണ്ട്. വിപണിയില്‍ പ്രവചിക്കാന്‍ പറ്റാത്ത രീതിയിലാണ് എല്ലാ ചലനങ്ങളും നടക്കുന്നത്. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില സംബന്ധിച്ച വിവരങ്ങള്‍....

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63560 രൂപയാണ് വില. 120 രൂപയാണ് ഇന്ന് കൂടിയത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7945 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6515 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 എന്ന നിരക്കില്‍ തുടരുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2861 ഡോളറാണ് പുതിയ വില. ഇതില്‍ മാറ്റം വന്നേക്കാം.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ 69000 രൂപ വരെ ചെലവ് വന്നേക്കും. ഒരു പവന്‍ സ്വര്‍ണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കില്‍ വില വീണ്ടും ഉയര്‍ന്നേക്കും.
വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. സമീപകാലത്ത് അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. നല്‍കുന്ന പണത്തിന് അനുസരിച്ചാണ് ബുക്കിങ് കാലാവധി തീരുമാനിക്കുക. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടാനുള്ള വഴിയാണിത്. പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കാം.
സ്വര്‍ണം നിക്ഷേപമായി കാണുന്നോ
നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. വിവിധ ഡിജിറ്റല്‍ ഗോള്‍ഡ് സ്‌കീമുകളും ലഭ്യമാണ്. വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടമില്ലാതെ പണമാക്കുകയും ചെയ്യാം. അതേസമയം, വില വന്‍തോതില്‍ ഉയര്‍ന്നതോടെ 18 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.
ഡോളര്‍ സൂചിക 108 എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞു. 87.79 എന്ന നിരക്കിലാണ് രൂപ. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 74 ഡോളറിലാണുള്ളത്. ഡബ്ല്യുടിഐ ക്രൂഡ്, മര്‍ബണ്‍ ക്രൂഡ് എന്നിവയുടെ വിലയും നേരിയ തോതില്‍ ഉയര്‍ന്നു. ബിറ്റ് കോയിന്‍ വില 96000 ഡോളര്‍ ആയി ഉയര്‍ന്നിരിക്കുകയാണ്.


Click it and Unblock the Notifications