Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ചാഞ്ചാടി മുകളിലേക്ക്; ഇന്നത്തെ വര്‍ധന നാമമാത്രം, വെള്ളിയാണ് കേമന്‍, അറിയാം പവന്‍ വില

കൊച്ചി: രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുമ്പോള്‍ കേരളത്തില്‍ സ്വര്‍ണം മുന്നോട്ട് തന്നെ. 3400 ഡോളര്‍ പിന്നിട്ട് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 3370ലാണുള്ളത്. എന്നാല്‍ കേരളത്തില്‍ 74000 കടന്ന് പവന്‍ വില കുതിച്ചു. ഡോളര്‍ നടത്തിയ മുന്നേറ്റം രൂപയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതാണ് കേരളത്തില്‍ വില അല്‍പ്പം കൂടാന്‍ കാരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തേക്കാള്‍ മുന്നില്‍ ഓടുന്നത് വെള്ളിയാണ്. വെള്ളി വിലയില്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഈ വര്‍ഷം വെള്ളിയില്‍ നിക്ഷേപം കൂടിവരികയാണ്. വലിയ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഈ നിക്ഷേപം കൂടി വരുന്നത്. അറിയാം വെള്ളിയുടെയും സ്വര്‍ണത്തിന്റെയും കേരളത്തിലും ആഗോള വിപണിയിലും രേഖപ്പെടുത്തിയ ഇന്നത്തെ വില...

gold-silver price kerala june19-

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 74120 രൂപയാണ്. ഗ്രാമിന് 9265 രൂപയും. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7600 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3360 ഡോളര്‍ വരെ കുറഞ്ഞ ശേഷം 3385 വരെ കയറി. ഇപ്പോള്‍ വ്യാപാരം 3373ലാണ്.

അതേസമയം, വെള്ളിയുടെ ഔണ്‍സ് വില 36.70 ഡോളറാണ്. ഇന്നലെ രേഖപ്പെടുത്തിയ വിലയില്‍ നിന്ന് നേരിയ ഇടിവുണ്ട്. കേരളത്തില്‍ വിലയില്‍ മാറ്റമില്ല. ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 118 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ രേഖപ്പെടുത്തിയ വെള്ളിയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 76 ഡോളറിന് മുകളിലാണ് ഇന്നത്തെ വില.

രൂപയുടെ മൂല്യം ഇടിഞ്ഞു

ഡോളര്‍ നേരിയ തോതില്‍ മുന്നേറുകയാണ്. 98.98 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളര്‍ മുന്നേറുന്നത് രൂപയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 86.55 ആയി ഇടിഞ്ഞു. രൂപ കരുത്ത് കുറയുന്നത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ വില ഉയരാന്‍ കാരണമാകും. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 74560 രൂപയാണ്. വീണ്ടും ഇതിലേക്ക് എത്തുമോ എന്നാണ് അറിയേണ്ടത്.

സ്വര്‍ണവില വൈകാതെ കുറയും എന്ന പ്രവചനം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സിറ്റി ബാങ്കിന്റെ നിരീക്ഷകരാണ് ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷവും സ്വര്‍ണവില താഴാനാണ് സാധ്യത എന്ന് പ്രവചിച്ചത്. ഇത് ശരിയാകുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന് 60000ത്തില്‍ താഴേക്ക് എത്തും. എന്നാല്‍ ഒട്ടേറെ ഘടകങ്ങള്‍ ബാധിക്കുന്നതിനാല്‍ സ്വര്‍ണവിലയില്‍ ഏത് സമയവും ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും പരിഗണിക്കുമ്പോള്‍ 80000-81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഇതിനൊപ്പം ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി നല്‍കണം. ആഭരണം മാത്രമാണ് ഉദ്ദേശമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമാണ് നല്ലത്. ഇതിന് വില കുറവാണെങ്കിലും ബാങ്കില്‍ പണയത്തിന് ഇടായി സ്വീകരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+