സ്വര്‍ണം ഇന്നും വില വര്‍ധിച്ചു; വിപണിയില്‍ ട്വിസ്റ്റ്, ആശ്വാസ ഘടകങ്ങള്‍ ബാക്കി, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില കൂടുന്നത്. വലിയ തോതില്‍ വില ഇടിവിന്റെ സൂചന നല്‍കിയ ശേഷം പതിയെ സ്വര്‍ണം തിരിച്ചുകയറുന്നതാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 1000 രൂപ ഇപ്പോള്‍ ഉയര്‍ന്നു. അതേസമയം, വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതകള്‍ ഇപ്പോഴും ബാക്കിയാണ്.
ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നു, ക്രൂഡ് ഓയില്‍ വില താഴുന്നില്ല, പണപ്പെരുപ്പം ശക്തമാണ്, രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം പ്രകടമാണ് എന്നിവയെല്ലാം സ്വര്‍ണവിലയില്‍ നേരിയ ഇടിവിന് സാധ്യതയുണ്ടെന്ന് വിരല്‍ ചൂണ്ടുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ എന്തു മാറ്റം വരുത്തുമെന്നതിനെ ആശ്രയിച്ചാകും ഇനി സ്വര്‍ണത്തിലെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുക.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 13195 രൂപയായി. ഗ്രാമിന് 480 രൂപ വര്‍ധിച്ച് 105560 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10800 രൂപയും പവന് 86400 രൂപയുമാണ് പുതിയ നിരക്ക്. 14 കാരറ്റ് ഗ്രാമിന് 8445 രൂപയും പവന് 67560 രൂപയും നല്‍കണം. ഒമ്പത് കാരറ്റ് ഗ്രാമിന് 5450 രൂപയും പവന് 43600 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. അതേസമയം, വെള്ളി വില ഗ്രാമിന് 220 രൂപയില്‍ തുടരുകയാണ്.
ഇന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 115 ഡോളറാണ്. ഡോളര്‍ സൂചിക 102.42 എന്ന വന്‍ കുതിപ്പ് നടത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 95.14 ആയി. ഡോളര്‍ സൂചിക വന്‍തോതില്‍ ഉയരുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. വരുംദിവസങ്ങളിലും സൂചിക ഉയര്‍ന്നുനിന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കാം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 4045 ഡോളറാണ്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.15 ലക്ഷം രൂപയില്‍ താഴെയാകും ചെലവ് വരിക. നിക്ഷേപമായി കരുതി സ്വര്‍ണം വാങ്ങുന്നവര്‍ കോയിന്‍ വാങ്ങിയാല്‍ വലിയ പണിക്കൂലിയില്‍ നിന്ന് രക്ഷപ്പെടാം. ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയുടെ ചെലവും ഉണ്ടാകില്ല. അതേസമയം, ഗോള്‍ഡ് ഇടിഎഫിന് സര്‍ക്കാരിന്റെ പിന്‍ബലമില്ലാത്തത് ആശങ്കയാണ്.
ആഭരണം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ കുറഞ്ഞ കാരറ്റിനെ ആശ്രയിക്കുന്നതാണ് നല്ലത്. അതേസമയം, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ കോയിന്‍, ബാര്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയില്‍ കേന്ദ്രീകരിക്കാം. സ്വര്‍ണത്തിന് വില കൂടിയാല്‍ മാത്രമാണ് ഈ നിക്ഷേപം ലാഭകരമാകൂ. ഓഹരി, ബാങ്ക് നിക്ഷേപങ്ങളെ പോലെ വ്യാപാര വരുമാനം ലഭിക്കില്ല.


Click it and Unblock the Notifications
