Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുതിച്ചു; കുറഞ്ഞ അത്രയും ഉയര്‍ന്നു, ഇനിയും വില കൂടുമെന്ന് സൂചന, ഇന്നത്തെ പവന്‍ നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ ഇന്നലെ വലിയ തോതില്‍ വില താഴ്‌ന്നെങ്കിലും പിന്നീട് കുതിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കെതിരെ അധിക ചുങ്കം ചുമത്താന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണവില ഉയര്‍ന്നത്. സൗഹൃദരാജ്യങ്ങള്‍ക്കെതിരെ പോലും അധിക ചുങ്കം ചുമത്തിയത് വിപണിയില്‍ ആശങ്ക ഇരട്ടിയാക്കി.

കഴിഞ്ഞ ഏപ്രിലില്‍ അമേരിക്ക സൂചിപ്പിച്ചിരുന്ന അത്രതന്നെ ചുങ്കമാണ് ഇപ്പോള്‍ ചുമത്തുന്നത്. ഇന്ത്യയ്‌ക്കെതിരെയും ഉയര്‍ന്ന ചുങ്കം ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് വരെ ചര്‍ച്ചകള്‍ക്ക് സമയമുണ്ട് എന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഇന്ത്യയ്‌ക്കെതിരെ 26 ശതമാനം ചുങ്കം ചുമത്തുമെന്നാണ് നേരത്തെ അമേരിക്ക അറിയിച്ചിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ചരക്കുകള്‍ക്ക് അമേരിക്കയില്‍ വിലയേറും.

gold price kerala july8

ചുങ്കം ചുമത്തല്‍ പ്രഖ്യാപനം തുടങ്ങിയതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യം വര്‍ധിച്ചു. ഇത് ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം കുറച്ചു. അമേരിക്ക ചുങ്കം വര്‍ധിപ്പിക്കുന്നതോടെ ലോക വ്യാപാരത്തില്‍ മാന്ദ്യം നേരിടുമെന്നാണ് കരുതുന്നത്. പല രാജ്യങ്ങളുടെയും കയറ്റുമതിയെ ഇത് ശരിക്കും ബാധിക്കും. അതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും നിഗമനമുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ വിപണികള്‍ നിശ്ചലമാകുന്ന സാഹചര്യം വരും. ഇക്കാര്യത്തില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. അവര്‍ കൂടുതലായി സ്വര്‍ണം വാങ്ങി സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്. സ്വര്‍ണവില ഉയരുന്നതിലേക്ക് ഇത് നയിക്കും. അതുകൊണ്ടാണ് ഇന്നു മാത്രമല്ല, വരും ദിവസങ്ങളിലും സ്വര്‍ണവില കൂടിയേക്കുമെന്ന് പറയാന്‍ കാരണം. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം.

ഇന്നത്തെ പവന്‍, ഗ്രാം നിരക്ക് അറിയാം

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു എങ്കില്‍ ഇന്ന് 400 രൂപ ഉയരുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9060 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7430 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3332 ഡോറാണ് പുതിയ നിരക്ക്. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 116 രൂപയാണ്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 78500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അഞ്ച് ശതമനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ചേരുമ്പോഴാണിത്. ഇന്ത്യയില്‍ പണിക്കൂലി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം ആണ് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്കും കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കുമാണ് പണിക്കൂലി കൂടുതല്‍ ഈടാക്കുക.

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഇന്ന് ചുരുങ്ങിയത് 70000ത്തിന് മുകളില്‍ തുക കൈയ്യില്‍ കിട്ടും. സാധാരണ രണ്ട് ശതമാനം തുക കുറച്ചാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. വാങ്ങുന്ന സമയം ലഭിക്കുന്ന ബില്ലുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. വില്‍ക്കുന്ന വേളയില്‍ എങ്ങനെയാണ് ഇടപാട് നടത്തുക എന്ന് ബില്ലിന്റെ പിന്‍ഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ടാകും. ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. രൂപ 85.72 എന്ന നിരക്കിലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+