Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഈ മാസത്തെ റെക്കോര്‍ഡില്‍; കുതിപ്പ് തുടര്‍ന്നേക്കും, കരുത്ത് കാട്ടി ഡോളര്‍, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ വിപണിയിലെ ചില മാറ്റങ്ങളാണ് വില വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണാഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാകും നല്ലത്.

ഈ മാസം ഒന്നിന് പവന്‍ വില 53000 രൂപയായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍ 54120 രൂപ വരെ ഉയര്‍ന്നു. പിന്നീട് വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു എങ്കിലും വില വര്‍ധിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ ഇടിഞ്ഞു. അറിയാം പുതിയ പവന്‍ വില സംബന്ധിച്ച്....

goldprice-july16

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 54280 രൂപയാണ്. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6785 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5630 രൂപയിലെത്തി. ലണ്ടന്‍ വിപണിയിലെ ഔണ്‍സ് വില, ബാങ്ക് നിരക്ക്, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ദിവസവും കേരളത്തില്‍ വില നിശ്ചയിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചന വന്നിട്ടുണ്ട്. ഇതോടെ പലിശ വരുമാനം കുറയുമെന്ന് മനസിലാക്കിയാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ വഴിയൊരുങ്ങിയത്. പണപ്പെരുപ്പം പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പലിശ കുറച്ചേക്കുമെന്ന സൂചന ഫെഡ് റിസര്‍വ് ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായി.

അതേസമയം, അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് വരുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണായി പറയപ്പെടുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ട്രംപിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ആഭ്യന്തര ശാക്തീകരണത്തിന് സഹായിക്കുന്ന പദ്ധതികള്‍ ട്രംപ് നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നു എന്നതാണ് പുതിയ പ്രവണത. 24, 22 ക്യാരറ്റ് സ്വര്‍ണത്തെ അപേക്ഷിച്ച് വിലയില്‍ വലിയ കുറവുള്ളതാണ് ഇതിന് കാരണം. മാത്രമല്ല, 18 കാരറ്റില്‍ വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങള്‍ വരുന്നു എന്നതും എടുത്തു പറയണം. ഇന്ത്യയില്‍ ഉടനീളം സ്വര്‍ണത്തിന് ഏകീകൃത വില എന്ന സമ്പ്രദായം നടപ്പാക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ ശ്രമിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഡോളര്‍ സൂചിക 104.33ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.57 ആണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് വില കുറയുകയാണ് ചെയ്യുന്നത്. 84.65 ഡോളര്‍ ആണ് പുതിയ വില. സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണിതെല്ലാം. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാകും ഉചിതം. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് ഇതിന്റെ നേട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+