Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ഇടിവ്; 560 രൂപ കുറഞ്ഞു, പുതിയ വില നിലവാരം അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ്. ഒരു ദിവസം ഇത്രയും രൂപ കുറയുന്നത് ആദ്യമാണ്. 500ലധികം രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വില താഴ്ന്നത്. വെള്ളിയാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ശനിയാഴ്ച ഇടിവുണ്ടായിരിക്കുന്നത്.

ജൂണ്‍ ഒന്നിന് സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. ഈ മാസം ഇനി വിലക്കയറ്റത്തിന്റേതാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഈ തോന്നലിന് ആക്കം കൂടി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വില കൂടുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ഒരു പവന് 560 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44240 രൂപയാണ്. സമീപ കാലത്തൊന്നും ഈ വിലയിലേക്ക് സ്വര്‍ണം താഴ്ന്നിട്ടില്ല. വെള്ളിയാഴ്ച 44800 രൂപയായിരുന്നു പവന് നല്‍കേണ്ടിയിരുന്നത്. ഇന്ന് 560 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ശനിയാഴ്ച രേഖപ്പെടുത്തിയ വില 5530 രൂപയാണ്. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശനിയാഴ്ച നല്ല ദിവസമാണ് എന്ന് പറയാം.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്. രണ്ട് രാജ്യങ്ങളിലും ആവശ്യക്കാര്‍ കുറഞ്ഞതാണ് വില കുറയാന്‍ ഒരു കാരണമായി പറയുന്നത്. ജൂണില്‍ വില കൂടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ആശങ്കയിലായ ഉപഭോക്താക്കള്‍ വാങ്ങല്‍ കുറച്ചു എന്ന് കരുതുന്നു. എന്നാല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് വാങ്ങല്‍ കൂടാനാണ് സാധ്യത.

ഡോളര്‍ കരുത്ത് വര്‍ധിച്ചു എന്നതാണ് പ്രധാനപ്പെട്ട ഒരു ഘടകം. ഡോളര്‍ ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത് 104.04 ലാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. ഡോളറുമായി മല്‍സരിക്കുന്ന കറന്‍സികളുടെ വാങ്ങല്‍ ശേഷി കുറയുന്നതാണ് ഇതിന് കാരണം. യൂറോ, പൗണ്ട്, യുവാന്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന അളവ് കുറഞ്ഞിട്ടുണ്ട്.

ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം 82.41 ആണ്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ ഇത്രയും രൂപ ചെലവ് വരും എന്നര്‍ത്ഥം. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില ഉയരാന്‍ ഇടയാക്കുന്നതാണ്. എന്നാല്‍ ഇന്ന് മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സാഹചര്യം മാറിയേക്കാം. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+