Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം മൂന്നാഴ്ചത്തെ ഉയര്‍ന്ന വിലയില്‍; കാരണം ഇതാണ്, ഇന്ത്യയില്‍ ട്രെന്‍ഡ് മാറുന്നതിന് പിന്നില്‍...

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 43560 രൂപയാണ്. ദേശീയ വിപണിയിലും നേരിയ തോതില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നു. ആഗോള വിപണിയില്‍ കഴിഞ്ഞ മൂന്നാഴ്ചത്തെ വില പരിശോധിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. എന്തുകൊണ്ടാണ് സ്വര്‍ണവില വീണ്ടും ഉയരുന്നത് എന്നാണ് ഉപഭോക്താക്കളുടെ ചോദ്യം. അന്തര്‍ദേശീയമായ ചില കാരണങ്ങളാണ് ഇതിന് പിന്നില്‍.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ ഇടപാട് നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളറിലുണ്ടാകുന്ന മാറ്റം സ്വര്‍ണത്തെ നേരിട്ട് ബാധിക്കും. ഡോളര്‍ തുടര്‍ച്ചയായി മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന് വില കൂടാന്‍ കാരണം. ഡോളറുമായി മല്‍സരിക്കുന്ന ആറ് കറന്‍സികള്‍ക്ക് ഈ വേളയില്‍ മൂല്യം കൂടും. അവ ഉപയോഗിച്ച് വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചിരിക്കുന്നു.

gold-price

അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പ ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. മെയ് മാസത്തിന് ശേഷം വീണ്ടും പണപ്പെരുപ്പം ഉയരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യം മറികടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും. നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഘടകമാണിത്.

വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിന്റെ നേട്ടം കൊയ്യുക സ്വര്‍ണമാണ്. കാരണം എല്ലാവരും സുരക്ഷിത നിക്ഷേപമായി കരുതുന്ന ലോഹമാണ് സ്വര്‍ണം. വിപണി അസ്ഥിരമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. മെയ് 11ന് ശേഷം ഡോളര്‍ ഇന്‍ഡക്‌സ് ഏറ്റവും താഴ്ന്ന നിരക്കിലാണ്. 101.88 ലാണ് ഇന്‍ഡക്‌സ്. ഈ വേളയില്‍ മറ്റു കറന്‍സികള്‍ക്ക് മൂല്യം കൂടും. ഇതാകട്ടെ ഈ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന അവസരമൊരുക്കിയിട്ടുണ്ട്.

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കൂടുന്നതാണ് ട്രെന്‍ഡ് എങ്കിലും കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. ഈ മാസം ഒന്നിന് 43320 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. പിന്നീട് ഏറ്റവും കുറഞ്ഞ നിരക്കായ 43240 രൂപയിലേക്ക് എത്തി. ശേഷം ഉയര്‍ന്ന് 43640ലെത്തുകയും ചെയ്തു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വില 43560 രൂപയാണ്.

അതേസമയം, രൂപയുടെ മൂല്യത്തില്‍ ഇന്ന് നേരിയ മുന്നേറ്റമുണ്ടായി. ഡോളറിനെതിരെ 82.41 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 82.73 എന്ന നിരക്കിലായിരുന്നു. രൂപയ്ക്ക് മൂല്യം കൂടുമ്പോള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് കുറയും. ഇതിന്റെ പ്രതിഫലനം കേരളത്തിലടക്കമുണ്ടാകും. ഇതാണ് ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കുറഞ്ഞ് നില്‍ക്കാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+