Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മൂന്നാം ദിനവും മാറിയില്ല; വരും ദിവസങ്ങളില്‍ വില കൂടും, സ്വര്‍ണപ്പണയം ഒരു പവന് എത്ര കിട്ടും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രതീക്ഷിക്കാം. ഡോളര്‍ മൂല്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് കുറയുമെന്ന് ഉറപ്പായി. അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം ആശങ്കയില്‍ നില്‍ക്കുകയും ചെയ്യുന്നു.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 50800 രൂപയായിരുന്നു. കൂടിയ നിരക്ക് 53680 രൂപയും. പിന്നീട് ഏറിയും കുറഞ്ഞും 53560 രൂപയിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ വിലയാണ് കേരളത്തില്‍. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര രൂപ നല്‍കണം, സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ ഒരു പവന് എത്രയാണ് കിട്ടുക എന്നീ കാര്യങ്ങള്‍ കൂടി വിശദമാക്കാം...

goldprice-august26

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53560 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 6695 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത് എങ്കില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഇതിനേക്കാള്‍ വില കുറയും. 18 കാരറ്റ് ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 93 രൂപയാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2513 ഡോളര്‍ ആണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഈ വിലയില്‍ മാറ്റമുണ്ടായേക്കും.

ഡോളര്‍ സൂചിക 100 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇത്രയും ഇടിയുന്നതാകട്ടെ കുറേ കാലത്തിന് ശേഷം ആദ്യം. ഡോളര്‍ മൂല്യമിടിയുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കുതിക്കും. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്യും. എല്ലാ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാനുള്ള കാരണമാണ്.

ഇനി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുക കൂടി ചെയ്താല്‍ ഡോളര്‍ വീണ്ടും ഇടിയും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കുറയുന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുക. കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനുള്ള സാഹചര്യമാണ് വരുന്നത്. ഇതെല്ലാം സ്വര്‍ണവില ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.84 ആണ്.

goldloan

സ്വര്‍ണപ്പണയം എങ്ങനെ എന്നറിയാം

അടിയന്തര ഘട്ടത്തില്‍ പണം ലഭിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് സ്വര്‍ണം പണയം വയ്ക്കുക എന്നത്. വ്യക്തിഗത വായ്പയേക്കാള്‍ പലിശ കുറവാണ് എന്നതാണ് നേട്ടം. വന്‍തുകയ്ക്ക് വേണ്ടി സ്വര്‍ണപ്പണയത്തെ ആശ്രയിക്കുന്നത് നന്നാകില്ല. നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യം നോക്കിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുക. അംഗീകൃത ബാങ്കുകളിലും മറ്റും സ്വര്‍ണം പണയം വയ്ക്കുന്നതാണ് ഉചിതം. ഒരു പവന് നല്‍കുന്ന തുക പലയിടത്തും വ്യത്യസ്തമാണ്.

വിപണിയിലെ സ്വര്‍ണത്തിന്റെ വില പണയം വയ്ക്കുമ്പോള്‍ ലഭിക്കില്ല. 60 മുതല്‍ 90 ശതമാനം വരെയാണ് നല്‍കുക. പണയം വയ്ക്കാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയണം. കുറഞ്ഞ പലിശയില്‍ സ്വര്‍ണപ്പണയം അനുവദിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ വെട്ടിലാകും എന്നതാണ് എല്ലാ വായ്പകളുടെയും അപകടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+