സ്വര്‍ണവില കുറഞ്ഞു; അവസരം മുതലാക്കാന്‍ ആഭരണ പ്രേമികള്‍, ഇന്നത്തെ പവന്‍ വില എത്ര എന്നറിയാം...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. കഴിഞ്ഞ ദിവസം 400 രൂപ വര്‍ധിച്ച പിന്നാലെയാണ് ഇന്നത്തെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. എങ്കിലും വലിയ തോതിലുള്ള ഇടിവുണ്ടാകില്ല. വില കുറയുന്ന വേളയില്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിക്കാം.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 50800 രൂപയായിരുന്നു. കൂടിയ നിരക്ക് ഇന്നലെ രേഖപ്പെടുത്തിയ 53680 രൂപയാണ്. അമേരിക്കന്‍ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ നാളെ നടത്തുന്ന പ്രതികരണം സ്വര്‍ണവിലയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കും. അടുത്ത മാസം സ്വര്‍ണവില കൂടുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ഇന്നത്തെ പവന്‍, ഗ്രാം വില എത്ര എന്ന് നോക്കാം..

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത് 53440 രൂപയാണ്. 240 രൂപ കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6680 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5530 രൂപയിലെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2512 ഡോളര്‍ വരെ കയറിയെങ്കിലും 2501 ഡോളറിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റങ്ങളുണ്ടായേക്കാം.
എന്തുകൊണ്ട് സ്വര്‍ണവില വര്‍ധിക്കുന്നു
സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണം പലിശ നിരക്കുമായി ബന്ധപ്പെട്ട ആശങ്കയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് അടുത്ത മാസത്തെ യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിവരം. എത്ര ശതമാനം കുറയ്ക്കുമെന്ന് വ്യക്തമല്ല. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയുമെന്ന് കണ്ട് കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതാണ് സ്വര്‍ണവില കൂടാന്‍ കാരണം.
സാമ്പത്തിക മാന്ദ്യ ഭീതി അമേരിക്ക നേരിടുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്. നാളെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് ചെയര്‍മാന്‍ നടത്താനിരിക്കുന്ന പ്രസ്താവനയെ ആശ്രയിച്ചാകും സ്വര്‍ണവിലയില്‍ മാറ്റം സംഭവിക്കുക. മാത്രമല്ല, ഡോളര്‍ നേരിയ തോതില്‍ മുന്നേറ്റ സാധ്യത കാണിക്കുന്നുണ്ട്. 101ന് മുകളിലേക്ക് സൂചിക എത്തിയിരിക്കുകയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 83.94ലെത്തി എന്നതും എടുത്തു പറയണം.
സ്വര്‍ണത്തിന് വില കുറയുന്ന വേളയില്‍ ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള വഴിയാണിത്. വാങ്ങുന്ന സമയത്തും ബുക്ക് ചെയ്യുന്ന സമയത്തുമുള്ള കുറഞ്ഞ വില ഏതാണോ ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കും. ഒരുപക്ഷേ, പണിക്കൂലിയിലും കുറവുണ്ടാകും. ബുക്ക് ചെയ്യുന്നതിന് മുമ്പ് ജ്വല്ലറി ഉടമകളുമായി വിശദമായി സംസാരിച്ച് കാര്യങ്ങളില്‍ ധാരണയുണ്ടാക്കണം. ബില്ല് സൂക്ഷിക്കുകയും വേണം.












Click it and Unblock the Notifications