സ്വര്‍ണവില വമ്പന്‍ കുതിപ്പില്‍; അവസാന ദിനം കൂടിയത് 2320 രൂപ, ഇന്നത്തെ പവന്, ഗ്രാം വില അറിയാം
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. മാത്രമല്ല, ഇന്ന് 2300 രൂപയില്‍ അധികം വര്‍ധിച്ചു. ഇത്രയും രൂപ ഒറ്റയടിക്ക് ഈ മാസം ഉയരുന്നത് ആദ്യമാണ്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ വലിയ മുന്നേറ്റവും വലിയ ഇടിവും കണ്ടിരുന്നു. ഒരുപക്ഷേ, മാര്‍ച്ച് മാസം ഇതിന്റെ തുടര്‍ച്ചയുണ്ടായാല്‍ വില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറും.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 5277 ഡോളറാണ് പുതിയ വില. ഡോളര്‍ സൂചിക 97.65 എന്ന നിരക്കിലാണ്. അതേസമയം, രൂപയുടെ മൂല്യം ഇടിയുകയാണ്. 91.08 എന്ന നിരക്കിലാണ് രൂപ. ഇത് സ്വര്‍ണവില കൂടാനുള്ള ഒരു കാരണമാണ്. കൂടാതെ ക്രൂഡ് ഓയില്‍ വില കൂടുന്നത് രൂപയുടെ മൂല്യം താഴ്ത്തുകയും ചെയ്യുന്നു.

വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ശനിയാഴ്ച 2320 രൂപ വര്‍ധിച്ചു. ഗ്രാമിന് 290 രൂപയാണ് കൂടിയിരിക്കുന്നത്. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 107920 രൂപയായിരുന്നു. ഈ വിലയില്‍ നിന്ന് 12880 രൂപ അധികമാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഒരു മാസത്തിനിടെ മാത്രമാണ് ഇത്രയും വര്‍ധനവ് എന്നതും എടുത്തു പറയണം.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120800 രൂപയാണ് വില. ഒരു ഗ്രാമിന് 15100 രൂപയും. 18 കാരറ്റ് ഗ്രാമിന് 12405 രൂപയും എട്ട് ഗ്രാമിന് 99240 രൂപയും നല്‍കണം. 14 കാരറ്റ് ഗ്രാമിന് 9660 രൂപയും എട്ട് ഗ്രാമിന് 77280 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 6225 രൂപയും എട്ട് ഗ്രാമിന് 49800 രൂപയും നല്‍കണം. വെള്ളിയുടെ വിലയില്‍ ഇന്ന് വന്‍ വര്‍ധനവുണ്ട്. ഗ്രാമിന് 15 രൂപ കൂടി 295 രൂപയായി. പത്ത് ഗ്രാമിന് 2950 രൂപയും.
ആഭരണത്തിന്റെ വില അറിയാം
ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 1.30 ലക്ഷം രൂപ ചെലവ് വരും. ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്. എല്ലാം ചേരുമ്പോഴാണ് ഈ വിലയില്‍ എത്തുക. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ജിഎസ്ടി മൂന്ന് ശതമാനവും. സ്വര്‍ണവില കൂടുന്നതിന് അനുസരിച്ച് ആനുപാതികമായി പണിക്കൂലിയും ജിഎസ്ടിയും വര്‍ധിക്കും.
ഇന്ന് ഒരു പവന് ആഭരണം വില്‍ക്കുന്ന വ്യക്തിക്ക് 1.20 ലക്ഷം രൂപ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുക. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുന്നതാണ് നല്ലത്. സ്വര്‍ണം വാങ്ങുമ്പോള്‍ അധികമായി നല്കുന്ന പണിക്കൂലിയും ജിഎസ്ടിയുമെല്ലാം വില്‍ക്കുന്ന വേളയില്‍ നഷ്ടമാകും. ഒരു പവന് പഴയ സ്വര്‍ണം വില്ക്കുമ്പോള് ഏറ്റവും ചുരുങ്ങിയത് 10000 രൂപയാണ് ഉപഭോക്താവിന് നഷ്ടം വരിക.
വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് പ്രവചനങ്ങള്‍. അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കുന്നതും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടുന്നതും അമേരിക്കയുടെ താരിഫ് നയവുമെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്. ലോകത്തെ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications