Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ചാഞ്ചാടി; 15000 രൂപ ലാഭത്തില്‍ സ്വര്‍ണം വാങ്ങാം, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ ശേഷമാണ് ഇന്ന് കൂടിയത്. ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് വില വ്യതിയാനം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വില കുറഞ്ഞ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്ക് ആശങ്കപ്പെടാനില്ല. എന്നാല്‍ ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.

അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പിന്നാലെ ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് വന്നു. ഇന്ത്യന്‍ രൂപ അല്‍പ്പം കരുത്ത് കാണിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറി. ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്.. എന്നിവയെല്ലാമാണ് വിപണിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇനി സ്വര്‍ണവില വിശദീകരിക്കാം...

gold price kerala august21

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3317 ഡോളര്‍ ആയിരുന്നു. ഇത് 3342ലേക്ക് ഉയര്‍ന്നിട്ടുണ്ട്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ വ്യതിയാനം ഇനിയുമുണ്ടായേക്കും. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് കേരളത്തില്‍ വില കൂടിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 9230 രൂപയായി. പവന് 73840 രൂപയും.

22 കാരറ്റ് സ്വര്‍ണം ആഭരണത്തിന് പുറമെ നാണയങ്ങളിലും ലഭിക്കും. ഇവ ബാങ്കുകളില്‍ ഗോള്‍ഡ് ലോണിന് അപേക്ഷിക്കുമ്പോള്‍ ഈടായി സമര്‍പ്പിക്കുകയും ചെയ്യാം. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ആഭരണങ്ങളും വിപണിയില്‍ ലഭ്യമാണ്. പക്ഷേ, അവ ഗോള്‍ഡ് ലോണിന് ഈടായി ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിലവില്‍ സ്വീകരിക്കുന്നില്ല. എങ്കിലും ആഭരണം എന്ന നിലയില്‍ ഉപയോഗിക്കാനും സാധിക്കും.

15000 രൂപ ലാഭത്തില്‍ സ്വര്‍ണം വാങ്ങാം

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7575 രൂപയാണ്. ഒരു പവന്‍ വാങ്ങുമ്പോള്‍ 60600 രൂപ വരും. അതായത്, 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 13240 രൂപ ലഭാമാണ്. ആഭരണം വാങ്ങുന്ന വേളയില്‍ വരുന്ന അധിക ചെലവ് കണക്കാക്കുമ്പോള്‍ 15000 രൂപ വരെ ലാഭം കിട്ടും.

ആഭരണം വാങ്ങുമ്പോള്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൊടുക്കണം. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. കൂടാതെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും. എന്നാല്‍ ഈ ആഭരണം കുറച്ചുകാലം കഴിഞ്ഞ് വില്‍ക്കാന്‍ ജ്വല്ലറിയില്‍ എത്തിയാല്‍ ഇതൊന്നും കിട്ടില്ല.

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും തരില്ല. ഇതാണ് ആഭരണം വാങ്ങുന്നത് നഷ്ടമാണ് എന്ന് പറയാന്‍ കാരണം. അതുകൊണ്ടുതന്നെ ആഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണമാണ് നല്ലത് എന്ന് അഭിപ്രായമുള്ളവരുമുണ്ട്.

മേല്‍പ്പറഞ്ഞ പരിശുദ്ധിയിലുള്ള സ്വര്‍ണത്തേക്കാള്‍ വിലക്കുറവിലും ആഭരണം കിട്ടും. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 5900 രൂപയാണ്. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 3800 രൂപയുമാണ്. ഈ കാരറ്റിലുള്ള സ്വര്‍ണങ്ങള്‍ പ്രമുഖ ബ്രാന്‍ഡഡ് ജ്വല്ലറികളിലെല്ലാം ലഭ്യമാണ്. ഇന്ന് ഡോളര്‍ സൂചിക 98.30 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 86.95 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് അല്‍പ്പം ഉയര്‍ന്ന് 67.10 ഡോളറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+