Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞുവീണു; വേഗം ജ്വല്ലറിയിലേക്ക് വിട്ടോ... സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ സ്വര്‍ണം ഇന്നലെയും ഇന്നും താഴ്ന്നു. രണ്ട് ദിവസത്തിനിടെ ആയിരത്തോളം രൂപയാണ് പവന്‍മേല്‍ കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

ആഗോള വിപണി സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഡോളര്‍ മൂല്യം അല്‍പ്പം ഇടിഞ്ഞെങ്കിലും പിന്നീട് മെച്ചപ്പെട്ടു. ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയും താഴ്ന്നിട്ടുണ്ട്. ഇന്നത്തെ സ്വര്‍ണവില, വരും ദിവസങ്ങളിലെ സാധ്യതകള്‍ എന്നിവ വിശദമാക്കാം...

goldprice-february12-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63520 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7940 രൂപയായി. പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെ 640 രൂപ ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് ഉച്ചയോടെ 400 രൂപ കുറഞ്ഞിരുന്നു. ഇന്നും വില ഇടിഞ്ഞതോടെ ആയിരത്തോളം രൂപയുടെ കുറവ് രണ്ട് ദിവസത്തിനിടെയുണ്ടായി.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിരിക്കുകയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6550 രൂപയായി. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു പവന് 52400 രൂപയായി. 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 68500 വരെ ചെലവ് വന്നേക്കും. 18 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 57000 രൂപ വരെ ചെലവ് വന്നേക്കും. ഉയര്‍ന്ന പണിക്കൂലിയിലുള്ള ആഭരണങ്ങളാണെങ്കില്‍ വില ഇനിയും കൂടും.

ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിച്ചതാണ് സ്വര്‍ണവില കുറയാനുള്ള ഒരു കാരണം. 88 രൂപയിലേക്ക്് അടുത്തിരുന്ന കറന്‍സി ഇപ്പോള്‍ 86.50ലേക്ക് കരുത്ത് വര്‍ധിപ്പിച്ചു. രൂപ ഇനിയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില വീണ്ടും കുറയും. എങ്കിലും വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഇന്ന് വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ആകാം.

ഡോളര്‍ സൂചിക 108ലാണ് ഉള്ളത്. ഡോളര്‍ കരുത്ത് കൂടിയാലും സ്വര്‍ണവില കുറയും. ഇന്ന് ഡോളര്‍ കരുത്ത് കൂടുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. അതേസമയം, ആഗോള സാമ്പത്തിക-രാഷ്ട്രീയ-വ്യാപാര സാഹചര്യം അത്ര സന്തോഷം നല്‍കുന്നതല്ല. അതുകൊണ്ടുതന്നെ വിപണിയില്‍ ആശങ്ക നീങ്ങിയിട്ടില്ല. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2889 ഡോളറാണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും.

വന്‍തോതില്‍ വില ഉയര്‍ന്ന ശേഷം അതുപോലെ ഇടിഞ്ഞ സാഹചര്യം മുമ്പും സ്വര്‍ണത്തിലുണ്ടായിട്ടുണ്ട്. ആ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന സംശയവും വിപണിയില്‍ ബലപ്പെട്ടുവരികയാണ്. പഴയ ഒരു പവന്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് 1300-2600നും ഇടയിലുള്ള സംഖ്യ കുറച്ചുള്ള തുക ലഭിക്കും.

അതേസമയം, ബിറ്റ് കോയിന്‍ വില ഇടിയുന്നു എന്നാണ് പുതിയ വിവരം. 95000 ഡോളറിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയിലും ഇടിവ് വന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറാണ് പുതിയ നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+