സ്വര്‍ണം വിട്ടേക്ക്; വമ്പന്‍ കുതിപ്പ് തുടരുന്നു, ഇന്നും സ്വര്‍ണവില വര്‍ധിച്ചു, പുതിയ പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഓരോ ദിവസവും ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങായി തുടരുന്നത്. ഇന്ന് രാവിലെ ഒരു പവന് 1120 രൂപ കൂടി. ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.29 ലക്ഷം രൂപയ്ക്ക് അടുത്തു വരും. ജ്വല്ലറി വ്യാപാരികള്‍ പണിക്കൂലി കുറയ്ക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പണിക്കൂലിയില്‍ ഇളവ് നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കന്‍ വ്യാപാരികള്‍ക്കും പദ്ധതിയുണ്ട്.

പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി; വരുമാനം കുറയും, പുതിയ ട്രെയിന്‍ കിട്ടാതാകുമോ
പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി; വരുമാനം കുറയും, പുതിയ ട്രെയിന്‍ കിട്ടാതാകുമോ

ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 94 ഡോളര്‍ കടന്നു. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 103 ഡോളറിന് മുകളിലാണ് വില. അതേസമയം, ഡോളര്‍ സൂചിക 99ന് താഴേക്ക് എത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 95.70 ആയി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4608 ആയി ഉയര്‍ന്നു. ഏറെ കാലത്തിന് ശേഷമാണ് ഈ വിലയില്‍ എത്തുന്നത്. ഇതാണ് കേരളത്തില്‍ ഇന്ന് വില കൂടാന്‍ കാരണം.

gold price kerala august22

കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14950 രൂപയായി. പവന് 119600 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.29 ലക്ഷം രൂപ ചെലവ് വന്നേക്കും. നികുതിയും പണിക്കൂലിയും ചേരുമ്പോഴാണിത്.

ഒരു പവന്‍ സ്വര്‍ണത്തിന് 20000 രൂപ വിലയുണ്ടായിരുന്നപ്പോള്‍ പണിക്കൂലി 5 ശതമാനം എന്നത് 1000 രൂപയായിരുന്നു. എന്നാല്‍ ഇന്നത്തെ വിലയില്‍ ഈ പണിക്കൂലി 6000 രൂപയാണ്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് പണിക്കൂലിയില്‍ ഇത്രയും വലിയ മാറ്റം. ഒരു തൊഴില്‍ മേഖലയിലും ഇത്രയും പണിക്കൂലി ലഭിക്കുന്നില്ല എന്നത് മറ്റൊരു കാര്യം. അതേസമയം, ആഭരണ മേഖലയിലെ ചെലവ് ഭാരിച്ച തോതില്‍ വര്‍ധിച്ചു എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

കേരളത്തിലെ മറ്റു കാരറ്റുകളുടെ ഇന്നത്തെ സ്വര്‍ണവില

18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12285, പവന്‍ വില 98280
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9565, പവന്‍ വില 76520
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6165, പവന്‍ വില 49320

ആഭരണമായി അണിയുക എന്ന ലക്ഷ്യത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ കാരറ്റിലുള്ള സ്വര്‍ണം മതിയാകും. അതേസമയം, നിക്ഷേപമായി കരുതുന്നവര്‍ക്ക് 22, 24 കാരറ്റ് സ്വര്‍ണമാണ് നല്ലത്. 24 കാരറ്റില്‍ ആഭരണം ലഭിക്കില്ല. സമ്പൂര്‍ണ സ്വര്‍ണമാണിത്. ആഭരണം പണിയുമ്പോള്‍ കരുത്ത് കിട്ടാന്‍ ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ സാന്നിധ്യം വേണം. തങ്കത്തിനൊപ്പം ചെമ്പു കൂടി ചേര്‍ത്താണ് ആഭരണം നിര്‍മിക്കുക. എത്രത്തോളം ചെമ്പ് ചേര്‍ക്കുന്നോ അതിന് അനുസരിച്ച് കാരറ്റില്‍ മാറ്റം വരും. അതേസമയം, സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം വില്‍ക്കുന്ന അളവ് കൂടിയേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+