സ്വര്‍ണം ഇടിഞ്ഞുവീണു; ഇന്ന് വന്‍ വിലക്കുറവ്, ആഭരണം വാങ്ങുന്നുണ്ടോ? പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. സമീപകാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ ഇടിവാണിത്. എല്ലാ സീമകളും കടന്ന് സ്വര്‍ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത്രയും വലിയ വിലക്കുറവ് പ്രതീക്ഷിച്ചതല്ല. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുന്നു എന്ന വിവരം ലഭിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ടതാണ് വില കുറയാന്‍ കാരണം.

സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍
സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍

എന്നാല്‍ ഈ വിലക്കുറവ് സ്ഥിരമാണ് എന്ന് പ്രതീക്ഷിക്കരുത്. നേരിയ തോതിലുള്ള ഇടിവിന് ഇനിയും സാധ്യതയുണ്ടെങ്കിലും തിരിച്ചുകയറിയേക്കാം. അമേരിക്കന്‍ ഡോളര്‍ കരുത്ത് കൂടുകയാണ്. ഡോളര്‍, ബാങ്ക് നിക്ഷേപം, യുഎസ് കടപത്രങ്ങള്‍ എന്നിവ ആകൃഷ്ടമായി എന്നതാണ് ഫെഡ് റിസര്‍വ് ചെയര്‍മാന്റെ പ്രസംഗത്തോടെ സംഭവിച്ച മാറ്റം. ഇതോടെ കേരളത്തില്‍ വലിയ തോതില്‍ വില മാറ്റം സംഭവിച്ചു.

gold price kerala august29

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 265 രൂപയും കുറഞ്ഞു. എന്നാല്‍ വെള്ളിയുടെ വിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് വില, 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 116040 രൂപയാണ്. ഗ്രാമിന് 14505 രൂപയും. വലിയ കുതിപ്പ് നടത്തി സ്വര്‍ണം ആശങ്കപ്പെടുത്തുന്നതിനിടെ ഇന്ന് സംഭവിച്ച വില ഇടിവ് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയാണ്.

മറ്റു കാരറ്റ് സ്വര്‍ണം ഇന്നത്തെ വില

18 കാരറ്റ് ഗ്രാം വില 11915, പവന്‍ വില 95320
14 കാരറ്റ് ഗ്രാം വില 9280, പവന്‍ വില 74240
9 കാരറ്റ് ഗ്രാം വില 5985, പവന്‍ വില 47880

അമേരിക്കയിലെ പണപ്പെരുപ്പം ഇപ്പോഴും 2 ശതമാനത്തിന് മുകളിലാണ്. ഇത് കുറഞ്ഞില്ലെങ്കില്‍ പണപ്പെരുപ്പം ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാഷ് വ്യക്തമാക്കിയതോടെയാണ് വിപണിയില്‍ മാറ്റങ്ങള്‍ സംഭവിച്ചത്. അടുത്ത മാസം ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ബാങ്ക് നിക്ഷേപം, കടപ്പത്രങ്ങള്‍ എന്നിവയിലേക്ക് കൂടുതല്‍ പേര്‍ ഒഴുകാന്‍ തുടങ്ങി. സ്വര്‍ണവില കുറയുകയും ചെയ്തു.

'ഞാൻ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെ'; വിമർശകർക്ക് അനുമോളുടെ മറുപടി
'ഞാൻ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെ'; വിമർശകർക്ക് അനുമോളുടെ മറുപടി

ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ ചെലവേറിയതാകും. സ്വാഭാവികമായും സ്വര്‍ണത്തിലേക്ക് ആളുകള്‍ എത്തുന്നത് കുറയും. എന്നാല്‍ ഇതൊരു സ്ഥിരം പ്രതിഭാസമാകില്ല. വിപണി ഏത് സമയവും മാറിമറിയാം. അതുകൊണ്ടുതന്നെ ഇപ്പോള്‍ വില ഇടിവ് സംഭവിക്കുമെങ്കിലും പിന്നീട് തിരിച്ചുകയറിയേക്കാം.

കേരളത്തില്‍ ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 1.25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങിയവരേക്കാള്‍ ലാഭം കിട്ടും ഇന്ന് വാങ്ങുന്നവര്‍ക്ക്. സ്വര്‍ണവില കുറയുമ്പോള്‍ ആനുപാതികമായി പണിക്കൂലിയിലും ഇടിവ് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+