സ്വര്‍ണവില ഞെട്ടിക്കുന്ന കുതിപ്പില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് തിരിച്ചടി, ഒറ്റയടിക്ക് 4840 രൂപ കൂടി
കൊച്ചി: സ്വര്‍ണവില വലിയ തോതില്‍ മുന്നേറ്റം തുടങ്ങി. വന്‍ വീഴ്ച്ചയ്ക്ക് ശേഷം ക്ഷീണം മാറ്റി കുതിക്കുകയാണ് സ്വര്‍ണം. രാജ്യാന്തര വിപണിയിലും ഇന്ത്യയിലും വില ഒരു ദിവസം പല തവണയായി വര്‍ധിക്കുകയാണ്. ഇന്ന് രാവിലെ 5000 രൂപയോളം പവന്മേല്‍ വര്‍ധിച്ചു. ഇങ്ങനെ പോയാല്‍ അധികം വൈകാതെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കും.
ഒരു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപ കടന്ന് പവന്‍ വില കുതിച്ചതോടെ സ്വര്‍ണം ഇനി വാങ്ങേണ്ടതില്ല എന്ന തീരുമാനത്തില്‍ സാധാരണക്കാര്‍ എത്തിയിരുന്നു. പൊടുന്നനെയാണ് വിലക്കുറവ് നേരിട്ടത്. 1.07 ലക്ഷത്തിലേക്ക് ഇടിഞ്ഞത് ഇനിയും വില കുറയുമെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഇന്നലെയും ഇന്നുമായി വലിയ തോതില്‍ വില കൂടുകയാണ്. പുതിയ വില അറിയാം...

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ചൊവ്വാഴ്ച രാവിലെ 130 രൂപ കുറയുകയും ഉച്ചയ്ക്ക് 200 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 605 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത്, ഗ്രാം വില 14715 രൂപയായും പവന്‍ വില 1,17,720 രൂപയായും വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്. ഇത് മറികടന്ന് വൈകാതെ സ്വര്‍ണം കുതിച്ചേക്കും.
22 കാരറ്റ് സ്വര്‍ണം വില കുതിക്കുമ്പോള്‍ ആഭരണം വാങ്ങാന്‍ പലരും ആശ്രയിക്കുന്നത് 18 മുതല്‍ താഴോട്ടുള്ള പരിശുദ്ധിയിലെ സ്വര്‍ണമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12090 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 96720 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമായിട്ടുണ്ട്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമായി. വെള്ളിയുടെ വിലയില്‍ വന്‍ കുതിപ്പാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 320 രൂപയും പത്ത് ഗ്രാമിന് 3200 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിന് മങ്ങലേല്‍ക്കുമോ?
സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ നികുതി മാത്രമല്ല ഉപഭോക്താവ് നല്‍കേണ്ടത്. പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടെ നല്‍കണം. കേരളത്തിലെ മിക്ക ജ്വല്ലറികളിലും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. സാധാരണ ആഭരണങ്ങള്‍ക്കാണ് ഈ പണിക്കൂലി. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വീണ്ടും കൂടും. അതായത്, മൊത്തം ചെലവ് വര്‍ധിക്കുമെന്ന് ചുരുക്കം.
കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങല്‍ വേഗത്തില്‍ മങ്ങലേല്‍ക്കാല്‍ സാധ്യതയുണ്ട്. അവയില്‍ മറ്റു ലോഹങ്ങളുടെ അംശം കൂടുതലായതാണ് കാരണം. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37 ശതമാനവുമാണ് സ്വര്‍ണമുള്ളത്. ബാക്കി ആഭരണങ്ങള്‍ക്ക് ബലം നല്‍കുന്ന മറ്റു ലോഹങ്ങളാണ്. അതുകൊണ്ടുതന്നെ മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഈ വേളയില്‍ മഞ്ഞ നിറം കിട്ടാനുള്ള വഴികള്‍ സ്വീകരിക്കേണ്ടി വരും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.28 ലക്ഷം രൂപ വരെ കുറഞ്ഞ ചെലവ് വരുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.16 ലക്ഷം രൂപ കിട്ടിയേക്കും. ആഭരണം എടുത്ത ജ്വല്ലറിയില്‍ തന്നെ തിരിച്ചുകൊടുത്താല്‍ വലിയ നഷ്ടമില്ലാതെ തുക കിട്ടും. എന്നാല്‍, പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉപഭോക്താവിന് നഷ്ടമാകും.












Click it and Unblock the Notifications