Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വേഗം വാങ്ങാം; സ്വര്‍ണവില വന്‍ കുറവില്‍, 2680 രൂപയുടെ നേട്ടം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വന്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷം അല്‍പ്പം കയറുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പ്രത്യേകിച്ച് ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക്. വരും ദിവസങ്ങളില്‍ ഒരുപക്ഷേ വില കയറിയേക്കുമെന്നാണ് സൂചനകള്‍.

2680 രൂപയുടെ കുറവാണ് നാല് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനും ഗ്രാം സ്വര്‍ണത്തിനും എന്ത് വില വരും, 18 കാരറ്റ് സ്വര്‍ണത്തിന്റെ വില എത്ര, ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ എത്ര കൊടുക്കേണ്ടി വരും, പഴയ സ്വര്‍ണം വിറ്റാല്‍ എന്തുകിട്ടും തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയാം...

gold price in kerala april8

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65800 രൂപയാണ് വില. ഏറെ നാള്‍ക്ക് ശേഷമാണ് വില 66000ത്തിന് താഴേക്ക് എത്തുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8225 രൂപയായി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6745 രൂപായി കുറഞ്ഞു. 50 രൂപയാണ് ഈ കാരറ്റിനുള്ള ഇന്നത്തെ കുറവ്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 102 എന്ന നിരക്കില്‍ തുടരുകയാണ്.

ഒരു പവന്‍ വാങ്ങാന്‍ എത്ര, വിറ്റാല്‍ എത്ര

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 68480 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2680 രൂപ കൂടുതലായിരുന്നു അന്ന്. അന്തര്‍ദേശീയ വിപണിയില്‍ ഇന്ന് ഔണ്‍സ് വില 2998 ഡോളറാണ്. കഴിഞ്ഞ ദിവസം 2980 വരെ ഇടിഞ്ഞ ശേഷമാണ് ഇന്നത്തെ കയറ്റം. വ്യാപാരം തുടരുന്നതിനാല്‍ വിലയില്‍ മാറ്റംവരും. ഔണ്‍സിന് ഇനിയും വര്‍ധിച്ചാല്‍ നാളെ കേരളത്തില്‍ സ്വര്‍ണവില കൂടും.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടെ 70500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 1400നും 2800നുമിടയിലുള്ള തുക കുറച്ച് ലഭിക്കും. അതേസമയം, ഡോളര്‍ സൂചിക 103ലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ താഴാനുള്ള സാധ്യതയും കാണുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 85.82 ആയി കുറഞ്ഞു.

രൂപയുടെ മൂല്യം കുറയുന്നതും ഡോളര്‍ സൂചിക കയറാന്‍ തുടങ്ങുന്നതും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കുന്നതാണ്. അതേസമയം, എണ്ണവില മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. ഓഹരി വിപണികള്‍ ഇന്നലെ ഇടിഞ്ഞുതകര്‍ന്നിരുന്നു എങ്കിലും ഇന്ന് മുന്നേറ്റം കാണിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം വിപണിയില്‍ ചലനമുണ്ടാക്കിയേക്കും. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറിന് മുകളിലെത്തി.

അമേരിക്കയിലെ ട്രംപ് ഭരണകൂടം തുടക്കമിട്ട അധിക ചുങ്കം ചുമത്തല്‍ ആണ് വിപണിയെ ഇളക്കിമറിച്ചത്. പകരം ചുങ്കവുമായി ചൈനയും കാനഡയും രംഗത്തുവന്നു. ചൈനയ്‌ക്കെതിരെ വീണ്ടും ചുങ്കം കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായി ചര്‍ച്ച ചെയ്ത് ചുങ്കം കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കുറഞ്ഞ ചുങ്കമായ 10 ശതമാനം അമേരിക്ക പിരിച്ചെടുക്കല്‍ തുടങ്ങിക്കഴിഞ്ഞു. ഉയര്‍ന്ന നികുതി ബുധനാഴ്ച മുതല്‍ പിരിക്കും.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+