സ്വര്‍ണവില കുറഞ്ഞു; അവസരം മുതലെടുത്തോ, അഡ്വാന്‍സ് ബുക്കിങ് കൂടും, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. കഴിഞ്ഞ ഏതാനും ദിവസമായി രണ്ട് നേരം വില മാറ്റം വരുന്ന വേളയിലാണിത്. സെപ്തംബറില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 9000 രൂപയാണ് വര്‍ധിച്ചത്. സമാനമായ വിലക്കയറ്റം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. അതായത്, വൈകാതെ സ്വര്‍ണവില ഒരു ലക്ഷത്തിലെത്തും. ഇതിന് മുന്നോടിയായി ഇന്ന് വില കുറഞ്ഞത് ഉപഭോക്താക്കള്‍ അവസരമായി കണ്ടേക്കും.
സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 77640 രൂപയായിരുന്നു. കൂടിയത് 86760 രൂപയും. അതായത്, 9120 രൂപയാണ് കഴിഞ്ഞ മാസം മാത്രം സ്വര്‍ണത്തിന് വില കൂടിയത്. ഇതില്‍ ആറ് ദിവസം പ്രതിദിനം രണ്ട് നേരം വിലയില്‍ മാറ്റം വരികയും ചെയ്തു. ഒക്ടോബര്‍ ഒന്നിന് വീണ്ടും വില കയറിയ ശേഷമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 87000 രൂപയായി ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് 87440 രൂപയായി. സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില ഇതാണ്. എന്നാല്‍ ഇന്ന് രാവിലെ പവന്‍ വില കുറഞ്ഞ് 87040 രൂപയിലെത്തി. 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10880 രൂപയുമായി.
സ്വര്‍ണവില കുറയാന്‍ കാരണം ഇതാണ്
ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ടതാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണം. മാത്രമല്ല, ഇന്ത്യന്‍ രൂപയും നേരിയ തോതില്‍ മുന്നേറ്റം നടത്തി. രൂപ-ഡോളര്‍ മൂല്യംകൂടി ഒത്തുനോക്കിയാണ് ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ കുറവ് വന്നിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. ഏത് സമവയും വില കൂടിയേക്കാം.
സ്വര്‍ണാഭരണം വാങ്ങുന്ന രീതിയില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. എല്ലാവരും അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന മാതൃക സ്വീകരിക്കുന്നുണ്ട്. പഴയ സ്വര്‍ണം മാറ്റി വാങ്ങി വിവാഹ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിനും വില കൂടി വരികയാണ് എന്നത് വേറെ കാര്യം.
വില കുറഞ്ഞ സ്വര്‍ണം അറിയാം
18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 8955 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6960 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4490 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ ഗ്രാം വില 156 രൂപയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വെള്ളിക്കും വില കുതിച്ചിരുന്നു. സ്വര്‍ണത്തെ പോലെ വെള്ളിയും അടിക്കടി വില കൂടി വരികയാണ്.
സ്വര്‍ണം പവന്‍ വില വൈകാതെ ഒരു ലക്ഷം രൂപ കടക്കുമെന്നാണ് പ്രവചനങ്ങള്‍. അമേരിക്കയിലെ പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും അത് സ്വര്‍ണവില കൂടാന്‍ കാരണമാകുമെന്നും പറയപ്പെടുന്നു. കൂടാതെ അമേരിക്ക ബജറ്റ് പ്രതിസന്ധി കൂടി നേരിടുന്നതിനാല്‍ സ്വര്‍ണത്തിന് ആവശ്യം ഉയരും. ഇത് വില കൂടാനും കാരണമാകും. ഇന്ന് ഡോളര്‍ സൂചിക 97.72 എന്ന നിരക്കിലും രൂപയുടെ മൂല്യം 88.67 എന്ന നിരക്കിലുമാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3866 ഡോളറായിട്ടുണ്ട്.












Click it and Unblock the Notifications