സ്വര്‍ണവില വന്‍ കുതിപ്പില്ല; ഇന്ന് നേരിയ വര്‍ധനവ്, കേരളത്തിലെ ഇന്നത്തെ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ശേഷമാണിത്. എട്ട് ദിവസത്തിനിടെ 8000 രൂപയില്‍ അധികം ഒരു പവന് വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ചയും ഇതേ വിലയായിരുന്നു. ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില അല്‍പ്പം താഴ്ന്നിട്ടുണ്ട്.
ഡോളര്‍ സൂചിക ഉയര്‍ന്നതാണ് ആഗോള വിപണിയില്‍ വില കുറയാന്‍ കാരണം. എന്നാല്‍ രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞത് കേരളത്തില്‍ നേരിയ വില മുന്നേറ്റത്തിന് ഇടയാക്കി. ഡോളര്‍, രൂപ വിനിമയ മൂല്യം കൂടി പരിഗണിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ പ്രതിദിന സ്വര്‍ണവില നിശ്ചയിക്കുക. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല എന്നതും എടുത്തു പറയണം. ഗ്രാമിന് 255 രൂപയാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 113760 രൂപയാണ് വില. ഗ്രാമിന് 14220 രൂപയും. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. അതേസമയം, ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4995 ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം 4400 ഡോളര്‍ കടന്ന് വില കുതിച്ചിരുന്നു. നിലവില്‍ വില കൂടുമെന്നും കുറയുമെന്നും വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധരുണ്ട്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11680 രൂപയാണ് വില. പവന് 93440 രൂപയും. അതേസമയം, 14 കാരറ്റ് ഗ്രാമിന് 9100 രൂപയും പവന് 72800 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5865 രൂപയും പവന് 46920 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തില്‍ ഏറ്റവും കുറഞ്ഞ പവന്‍ വില ഈ മാസം രേഖപ്പെടുത്തിയത് നാലാം തിയ്യതി ആയിരുന്നു. അന്നത്തേക്കാള്‍ 8160 രൂപയാണ് ഇന്ന് കൂടുതല്‍.
ഹോര്‍മുസ് കടല്‍പാത ഇറാന്‍ എളുപ്പത്തില്‍ തുറക്കില്ല എന്ന് വ്യക്തമായതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഒപ്പം ഡോളര്‍ സൂചികയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം വാങ്ങല്‍ കൂടുതല്‍ ചെലവുള്ളതായി മാറിയിട്ടുണ്ട്. ഇതാണ് ആഗോള വിപണിയില്‍ വില താഴാന്‍ ഇടയാക്കിയത്. ഇതിന്റെ പ്രതിഫലനം കേരള വിപണിയില്‍ ഉണ്ടായാല്‍ വൈകാതെ നേരിയ കുറവ് പ്രതീക്ഷിക്കാം. വലിയ ഇടിവിന് സാധ്യതയില്ല.
ഇന്ന് ക്രൂഡ് ഓയില്‍ ബാരല്‍ വില 89 ഡോളറിലാണുള്ളത്. ഡോളര്‍ സൂചിക വീണ്ടും 100 കടന്നിരിക്കുകയാണ്. രൂപയുടെ മൂല്യം 95.36 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ഹോര്‍മുസ് പാത തുറന്നാല്‍ ഡോളര്‍ കരുത്ത് കുറഞ്ഞേക്കും. അതേസമയം, യുഎഇ വ്യത്യസ്ത വഴികള്‍ സ്വീകരിച്ച് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ക്രൂഡ് ഓയില്‍ വില കുറയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഡോളര്‍ കരുത്ത് കുറയുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.





Click it and Unblock the Notifications