സ്വർണവില ഇന്ന് കുറഞ്ഞു, വലിയ കുതിപ്പ് അടങ്ങി? ഇനിയും താഴേക്ക്? ഇന്നത്തെ നിരക്ക് അറിയാം

തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയത്തിയതാണ് ഇന്ന് വില കുറയാൻ കാരണമായത്. വരും ദിവസവും വില കുറയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം ചേർന്ന ഫെഡ് റിസർവ്വിൻ്റെ പണനയ യോഗത്തിലാണ്
പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടത്. നിരക്ക് ഉയർത്തരുതെന്നായിരുന്നു പ്രസിഡൻ്റ് ട്രംപിൻ്റെ നിർദേശം. എന്നാൽ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടണമെങ്കിൽ നിരക്ക് ഉയർത്തിയേ മതിയാകൂവെന്ന നിലപാടിലേക്ക് ഫെഡ് എത്തുകയായിരുന്നു. 25 ബേസിസ് പോയിൻ്റാണ് ഉയർത്തിയത്.

goldratekeralatoday-313

മൂന്ന് വർഷത്തിന് ശേഷമാണ് ഈ നിരക്ക് ഉയർത്തൽ. അതേസമയം നിർണായ പ്രഖ്യാപനം വന്നിട്ടും രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.ഔൺസിന് 4356 ഡോളർ ഉണ്ടായിരുന്ന വില 4290 ഡോളറായിട്ടാണ് കുറഞ്ഞത്. ആഗോള വിപണിയിലെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ ഇന്നത്തെ വില

22 കാരറ്റ്: ഗ്രാം - 14,010, പവൻ - 1,12,080

18 കാരറ്റ്: ഗ്രാം - 11,510, പവൻ - 92,080

14 കാരറ്റ്: ഗ്രാം - 8,965, പവൻ - 71,720

9 കാരറ്റ്: ഗ്രാം - 5,780, പവൻ - 46,240

ഇന്നലത്തെ വില

22 കാരറ്റ്: ഗ്രാം - 14,065, പവൻ - 1,12,520

18 കാരറ്റ്: ഗ്രാം - 11,555, പവൻ - 92,440

14 കാരറ്റ്: ഗ്രാം - 9,000, പവൻ - 72,000

9 കാരറ്റ്: ഗ്രാം - 5,805, പവൻ - 46,440

ഇനിയും വില കുറയുമോ?

ഓഗസ്റ്റിലെ ഉപഭോക്തൃ സൂചിക നാലിരട്ടിയോളം ഉയർന്നതിന് പിന്നാലെ തന്നെ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന ചർച്ചകൾ ശക്തമായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ഡോളർ മൂല്യം ഉയർന്നു. 10 വർഷത്തെ യുഎസ് ട്രഷറി യീൽഡും ഉയർന്ന നിലയിലെത്തി. ഇത് സ്വർണത്തിന് തിരിച്ചടിയാണ്. കാരണം കൂടുതൽ പലിശ നൽകുന്ന സർക്കാർ കടപത്രങ്ങളിലേക്കായിരിക്കും ഇനി നിക്ഷേപകർ നീങ്ങുക. പലിശ നൽകാത്ത സ്വർണത്തെ അവർ ഉപേക്ഷിക്കും. ഡിമാൻ്റ് കുറയുമ്പോൾ സ്വാഭാവികമായും വില കുറയും. എന്നാൽ പലിശ നിരക്ക് ഉയർത്തിയിട്ടും എന്തുകൊണ്ട് വിലയിൽ വലിയൊരു ഇടിവ് രേഖപ്പെടുത്തുന്നില്ലെന്നതാണ് ചോദ്യം.

അതേസമയം നിരക്ക് ഉയർത്തിയത് കൊണ്ട് മാത്രം സ്വർണം താഴേക്ക് വീഴുമെന്ന് കരുതേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിനോടുള്ള താത്പര്യം നിക്ഷേപകർക്ക് നഷ്ടപ്പെട്ടുവരികയാണ്. ഡി-ഡോളറൈസേഷൻ്റെ ഭാഗമായി ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നുണ്ട്. ചൈന, പോളണ്ട് പോലുള്ള രാജ്യങ്ങളാണ് തങ്ങളുടെ സ്വർണ ശേഖരം ഉയർത്തുന്നത്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങലുകൾ തുടരുന്നിടത്തോളം കാലം വിലയിൽ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടെന്ന് ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma