Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഉച്ചയ്ക്ക് ശേഷം 1000 രൂപ വര്‍ധിച്ചു, പുതിയ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി ഉയരുകയാണ്. രാവിലെ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി. ഇന്ന് മാത്രം 2000 രൂപയോളമാണ് ഒരു പവന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് കേരളത്തിലെ വിപണിയില്‍ മഞ്ഞലോഹത്തിന് വില വര്‍ധിക്കാന്‍ കാരണം.

ഇന്ന് രാവിലെ 22 കാരറ്റ് ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10480 രൂപയായിരുന്നു. പവന് 83840 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 8615 രൂപ, 14 കാരറ്റ് ഗ്രാമിന് 6700 രൂപ, 9 കാരറ്റ് ഗ്രാമിന് 4325 രൂപ എന്നിങ്ങനെയുമായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. വെള്ളിയുടെ വില 144 ആയി ഉയരുകയും ചെയ്തു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വലിയ വില മുന്നേറ്റമുണ്ടായി.

gold-price-kerala-updates

22 കാരറ്റ് ഗ്രാമിന് 125 രൂപയാണ് ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 10605 രൂപയായി. പവന്‍ വില 84840 രൂപയുമായി. അതായത്, 85000ത്തിന് തൊട്ടടുത്തെത്തി. 18 കാരറ്റ് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8720 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6780 രൂപ, 9 കാരറ്റ് ഗ്രാമിന് 4370 രൂപയുമായി. വെള്ളിയുടെ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റം വന്നിട്ടില്ല.

രാജ്യാന്തര തലത്തില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3786 ഡോളറായി ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 88.74 എന്ന നിരക്കിലേക്ക് വീഴുകയും ചെയ്തു. രാജ്യാന്തര സ്വര്‍ണവില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നതിന്റെ ഇരട്ട പ്രഹരമാണ് കേരളത്തിലെ സ്വര്‍ണവിപണി നേരിടുന്നത്. ഇതോടെ ജ്വല്ലറി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വില ഇനിയും കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്

ഇന്ന് രണ്ട് തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയും വര്‍ധിച്ചു. അപൂര്‍വമായിട്ട് മാത്രമേ ഇത്തരത്തില്‍ സ്വര്‍ണവില ഉയരാറുള്ളൂ. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്ന വിവരമാണ് വരുന്നത്. വൈകാതെ 4000 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 90000 കടന്ന് കുതിക്കും.

ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സ്വര്‍ണം ആഭരണമായും സ്വര്‍ണക്കട്ടികളായിട്ടാണ് വാങ്ങുന്നത്. എന്നാല്‍ അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ സ്വര്‍ണം നേരിട്ട് വാങ്ങുന്നത് കുറവാണ്. പകരം ഓണ്‍ലൈന്‍ ട്രേഡിങ് ആണ് നടത്തുന്നത്. സ്വര്‍ണ വിലയുടെ 10% മാത്രം നല്‍കി ഓണ്‍ലൈന്‍ ട്രേഡിങ് നടത്താവുന്നതാണ്.

അന്താരാഷ്ട്ര സ്വര്‍ണവില അനുസരിച്ച് അവര്‍ സ്വര്‍ണം വാങ്ങുകയും വില വര്‍ധിക്കുമ്പോള്‍ ലാഭം എടുക്കുകയും ചെയ്യുന്നു. ഒരിക്കലും അവര്‍ സ്വര്‍ണം വാങ്ങുന്നില്ല. ഇങ്ങനെ ട്രേഡിങ് നടത്തുന്നതു വഴിയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളിലുള്ള വന്‍കിട നിക്ഷേപകര്‍ ലാഭം എടുക്കുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ് ആരംഭിച്ചത് മുതലാണ് സ്വര്‍ണ്ണവില ക്രമാതീതമായി വര്‍ദ്ധിച്ചു തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+